തിരുവനന്തപുരം : നിയസഭാ തെരഞ്ഞെടുപ്പ് സമയത്തെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള അനിശ്ചിതത്വം ഇതുവരെ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ 17ന് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ തുടങ്ങാനായി ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാല്‍ പരീക്ഷകള്‍ നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ ബാധിക്കാതെ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന വിധത്തില്‍ പരീക്ഷ ക്രമീകരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച് ഇനിയും തീരുമാനമാകാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക ഒഴിയുന്നില്ല.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം എന്തായാലും നിശ്ചയിച്ച ദിവസം തന്നെ പരീക്ഷ നടത്താനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: