കേരളത്തിലെ സിപിഎം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിക്ക് നടുവിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ആരംഭിച്ച ഭിന്നത ശമനമില്ലാതെ തുടരുകയാണ്. പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും കൊമ്പുകോര്‍ത്ത കഴിഞ്ഞകാലത്തെ കലാപത്തെക്കാള്‍ അതിരൂക്ഷമാണ് ഇന്നത്തെ അവസ്ഥ. മുന്‍പ് രണ്ട് പി.ബി. അംഗങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് സംഘര്‍ഷ ഭരിതമാക്കിയതെങ്കില്‍ ഇപ്പോള്‍ സാധാരണ പ്രവര്‍ത്തകരാണ് രണ്ടും കല്പിച്ചിറങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ശാസനക്കൊരു പരിധിയുണ്ട്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ പോരാട്ടം ഭീഷണിപ്പെടുത്തി ഒതുക്കാനോ അടിച്ചമര്‍ത്താനോ പറ്റാത്ത സാഹചര്യമുണ്ട്.
പൊന്നാനിയിലും കുറ്റിയാടിയിലും പൊട്ടിപ്പുറപ്പെട്ട ഭിന്നത സിപിഎമ്മില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. മലബാറിലേയും തെക്കന്‍ കേരളത്തിലേയും പല മണ്ഡലങ്ങളിലും ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധവും കൂട്ടരാജിയും തുടരുന്നതു പാര്‍ട്ടിയ്ക്കു വല്ലാത്ത തലവേദനയായിക്കഴിഞ്ഞു. കൂട്ടരാജിയും തുടരുന്നു. കൂട്ടരാജിക്കുപുറമെ യോഗബഹിഷ്കരണം, പോസ്റ്റര്‍ പതിക്കല്‍, പ്രതിഷേധങ്ങള്‍ തുടങ്ങിയവ, മുന്‍പൊരിക്കലും ഉണ്ടാകാത്ത പ്രതിസന്ധിയാണ് സിപിഎമ്മില്‍ സൃഷ്ടിക്കുന്നത്. മലബാര്‍ മേഖലയില്‍ ഒരു മതവിഭാഗത്തില്‍ പെട്ടവരെ സ്ഥാനാര്‍ഥിയാക്കാനും ഇതര സമുദായത്തില്‍ നിന്നുള്ളവരെ മാറ്റി നിര്‍ത്താനും വേണ്ടിയാണ് ‘മതേതര’ പാര്‍ട്ടിയിലെ കലാപം. അവിടെ പലയിടങ്ങളിലും പാര്‍ട്ടി പൂര്‍ണമായും മതതീവ്രവാദികളുടെ പിടിയലമര്‍ന്ന നിലയാണ്.
മത പ്രീണനത്തിന്റെ പേരില്‍ തീവ്രവാദികളെ പോലും താങ്ങുകയും താലോലിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം ഇതുവരെ സ്വീകരിച്ചത്. അതിന്റെ പ്രതിഫലനമാണ് പലസ്ഥലത്തും കാണുന്നത്. വിതച്ചത് കൊയ്യുക എന്നൊക്കെ കേട്ടില്ലേ. അതാണിപ്പോള്‍ സംഭവിക്കുന്നത്.
പി.നന്ദകുമാറിനെ മാറ്റി ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പരസ്യ പ്രതിഷേധം അരങ്ങേറിയ പൊന്നാനിയിലെ സിപിഎമ്മില്‍ ജിഹാദികള്‍ പിടിമുറുക്കിക്കഴിഞ്ഞു. അവിടെ കഴിഞ്ഞദിവസം കൂട്ടരാജിയായിരുന്നു. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സന്നദ്ധത പ്രഖ്യാപിച്ചു. പ്രശ്നപരിഹാരത്തിനായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി, മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യത്തില്‍ ഒരു വിഭാഗം ഉറച്ചുനില്‍ക്കുകയാണ്. പി. നന്ദകുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്നാണ് ഇവരുടെ നിലപാട്. തീവ്രമുസ്ലിം സംഘടനകള്‍ക്ക് സ്വാധീനമുള്ള തീരദേശ മേഖല കേന്ദ്രീകരിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്.
മലബാര്‍ മേഖലയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പോലും സിപിഎമ്മിന് സാധിക്കുന്നില്ല. പൊന്നാനിയിലും കുറ്റിയാടിയിലും കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് പാര്‍ട്ടിയിലെ ജിഹാദികളാണെന്ന് വ്യക്തമായിട്ടും നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിക്കു സാധിക്കുന്നില്ല.പ്രാദേശിക വികാരമെന്ന മുഖംമൂടിയണിഞ്ഞാണ് ജിഹാദികള്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്.
കുറ്റിയാടിയില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്. മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥി കെ.ആര്. ജയാനന്ദയ്ക്കെതിരെ പോസ്റ്റര്‍ പതിക്കലാണ്. എറണാകുളം കളമശേരിയില്‍ പി. രാജീവിനെതിരെ വീണ്ടും പ്ലക്കാര്‍ഡുകളും, പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ആരോപണവിധേയനായ സക്കീര്‍ഹുസൈന്റെ വലംകൈയാണ് രാജീവെന്നാണ് പരാതി. പത്തനംതിട്ടയിലെ റാന്നിയില്‍ ഇരുപത്തഞ്ച് വര്‍ഷമായി സിപിഎമ്മിന്റെ കൈവശമിരിക്കുന്ന സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്കിയ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിക്കുകയാണ് കീഴ്ഘടകങ്ങള്‍. റാന്നിയിലെ 19 ലോക്കല്‍ കമ്മിറ്റികളും നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞു. കോട്ടാങ്ങലിലും വായ്പൂരിലും ലോക്കല്‍ കമ്മിറ്റി യോഗം അംഗങ്ങള്‍ ബഹിഷ്ക്കരിച്ചു. കോട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിയിലെ എട്ട് അംഗങ്ങളാണ് യോഗം ബഹിഷ്കരിച്ചത്.
നിലവിലുള്ള എംഎല്‍എ രാജു എബ്രഹാം പങ്കെടുത്ത യോഗത്തില്‍ നിന്നാണ് ഇവര്‍ വിട്ട് നിന്നത്. ഒടുവില്‍ ക്വാറം തികയാതെ യോഗം പിരിച്ച് വിട്ടു. സംസ്ഥാന കമ്മിറ്റിയംഗം കെ. അനന്തഗോപന്റെ സാന്നിധ്യത്തില്‍ നടന്ന വായ്പൂര് ലോക്കല്‍ കമ്മിറ്റിയിലും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
ഏഴ് സ്വതന്ത്രന്മാരടക്കം 21 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം രംഗത്തിറക്കിയത്. ഇത്രയായിട്ടും മുസ്ലീം തീവ്രവാദികള്‍ക്ക് തൃപ്തിയായിട്ടില്ല. യുഡിഎഫില്‍ മുസ്ലീം ലീഗിന്റെ വന്‍പടയും കോണ്‍ഗ്രസിലെ മുസ്ലീം മേല്‍ക്കൈയും ചേരുമ്പോള്‍ പണ്ട് മാപ്പിളസ്ഥാന്വാദം ഉയര്‍ന്നതുപോലെ മുസ്ലീം മുഖ്യമന്ത്രി എന്ന വാദം ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: