റിയാദ്: സൗദിയിലെ പെട്രോളിയം സംഭരണ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ശക്തമാക്കി ഹൂതി വിമതര്‍. കഴിഞ്ഞ ഒരാഴ്ചയായി പെട്രോളിയം സംഭരണ കേന്ദ്രത്തിന് നേരെയും അരാംകോ ജീവനക്കാരുടെ താമസ കേന്ദ്രങ്ങള്‍ക്കും നേരെ ഹൂതി വിമതര്‍ മിസൈലും ഡ്രോണും അയച്ച് ആക്രമണം നടത്തിയിരുന്നു. ഹൂതികളുടെ ആക്രമണം ശക്തമായതോടെ സഖ്യസേന തിരിച്ചടി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മിസൈലും ഡ്രോണും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുന്‍പ് സംഖ്യസേന തകര്‍ത്തിരുന്നു. 24 മണിക്കൂറിനിടെ ഹൂതികള്‍ അയച്ച 12ല്‍ അധികം മിസൈലുകളാണ് സഖ്യസേന തകര്‍ത്തത്.
അരാംകോയ്ക്ക് നേരെ ഹൂതികള്‍ ആക്രമണം ശക്തമാക്കിയതോടെ പെട്രോളിയം ഉല്പനങ്ങളുടെ വില ഉയരാന്‍ സാധ്യതയുണ്ട്.ആഗോള ഊര്‍ജജ വിതരണത്തെ ലക്ഷ്യം വെച്ചാണ് ഹൂതികളുടെ പ്രധാന ആക്രമണമെന്ന് സൗദി അറബ്യ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ ഷിപ്പിംഗ് തുറമുഖങ്ങളിലൊന്നാണ് റാസ് തനുറ. ദഹ്റാനിലെ അരാംകോ കോപ്ളക്സ് ലോകമെമ്പാടുമുള്ള തൊഴിലാളികളെയും അവരുടെ കുടുംബങ്ങും കഴിയുന്ന സ്ഥലത്താണ് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ചത്. ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്റൈന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: