ചാത്തന്നൂര്‍: പാരിപ്പള്ളി ജംഗ്ഷനിലെ ഇന്ത്യന്‍ ബാങ്കിന്റെ എടിഎം പണത്തിനു പകരം പണികൊടുത്തു. ഉറക്കമൊഴിഞ്ഞു കാവലിരുന്ന് ഇടപാടുകാരന്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
പാരിപ്പള്ളി സ്വദേശി റോയിക്കാണ് ഉറക്കമൊഴിഞ്ഞു കാവലിരിക്കേണ്ടി വന്നത്. പണമെടുക്കുന്നതിനായി എടിഎം കൗണ്ടറിലെത്തി കാര്‍ഡ് മെഷിനിലേയ്ക്ക് കടത്തുകയും ഇടപാടിനായി പിന്‍നമ്പര്‍ അടക്കം നല്‍കുകയും ചെയ്തു. പണം വരുന്നത് കാത്തു നില്ക്കവേ മെഷീന് തകരാറില്‍ ആണെന്ന് സ്ക്രീനില്‍ തെളിഞ്ഞു. കാര്‍ഡ് എടുക്കാനും കഴിയുന്നില്ല. ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ എത്രയും വേഗം പുറത്തിറങ്ങി എടിഎം കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തി വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചു.
പണം കിട്ടുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും എടിഎം കാര്‍ഡ് മെഷീനില്‍ തന്നെ ഇരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ ഉറങ്ങാനാണെന്ന് റോയ് ചോദിക്കുന്നു. മാസങ്ങളായി ഈ കൗണ്ടര്‍ തകരാരിലാണെന്ന് ഇടപാടുകാര്‍ പറയുന്നു. നന്നാക്കുന്നതില്‍ ബാങ്ക് അധികൃതര്‍ വലിയ അനാസ്ഥയാണ് കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: