മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വീണ്ടും പൃഥ്വി ഷോ. പൃഥ്വി ഷായുടെ കിടിലിന്‍ സെഞ്ചുറിയുടെ കരുത്തില്‍ മുംബൈ സെമിഫൈനലില്‍ പ്രവേശിച്ചു. സൗരാഷ്‌ട്രയെ ഒന്‍പത് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്‌ട്ര 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. പുറത്താകാതെ 90 റണ്‍സെടുത്ത സമര്‍ഥ് വ്യാസിന്റെയും 53 റണ്‍സെടുത്ത ചിരാഗ് ജാനിയുടെയും ഇന്നിങ്‌സാണ് സൗരാഷ്‌ട്രയെ ഭേദപ്പെട്ട സ്്‌കോറിലെത്തിച്ചത്. വി. ജഡേജയും 53 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്‌ക്ക് വേണ്ടി പൃഥ്വി ഷാ 123 പന്തില്‍ നിന്ന് പുറത്താകാതെ 185 റണ്‍സ് അടിച്ചുകൂട്ടി. 21 ഫോറും 7 സ്ിക്‌സും അടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്ങ്‌സ്. യശസ്വി ജയ്‌സ്വാള്‍ 104 പന്തുകളില്‍ നിന്ന് 75 റണ്‍സെടുത്ത് ഷായ്‌ക്ക് മികച്ച പിന്തുണനല്‍കി. കേരളത്തെ് തകര്‍ത്ത് സെമിയിലെത്തിയ കര്‍ണാടകയാണ് സെമിയില്‍ മുംബൈയുടെ എതിരാളികള്‍.
മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദല്‍ഹിയെ കീഴടക്കി ഉത്തര്‍പ്രദേശും സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് വിക്കറ്റ് കീപ്പര്‍ ഉപേന്ദ്ര യാദവിന്റെ സെഞ്ചുറിയുടെയും (112) ക്യാപ്റ്റന്‍ കരണ്‍ ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും (83) മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സടിച്ചപ്പോള്‍ ദല്‍ഹി 48.1 ഓവറില്‍ 234ന് ഓള്‍ ഔട്ടായി. ലളിത് യാദവ് (61), അഞ്ജു റാവത്ത് (47), ഹിമ്മത് സിംഗ് (39) എന്നിവര്‍ മാത്രമാണ് ദല്‍ഹി നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഗുജറാത്താണ് സെമിയില്‍ യുപിയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: