ലണ്ടന്‍: ഐസിസിയുടെ ഫെബ്രുവരി മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിന്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന് ഈ പുരസ്കാരം നേടിക്കൊടുത്തത്. പരമ്പരയില്‍ ഫെബ്രുവരിയില്‍ നടന്ന മൂന്ന് ടെസ്റ്റുകളില്‍ നിന്ന് മാത്രം 24 വിക്കറ്റുകളാണ് അശ്വിന് വീഴ്ത്തിയത്. അതും 15.70 ശരാശരിയില്‍. ഒരു സെഞ്ചുറി ഉള്‍പ്പെടെ ബാറ്റിങ്ങിലും താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു.
തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയതിനൊപ്പം ടെസ്റ്റ് കരിയറില്‍ 400 വിക്കറ്റ് എന്ന നാഴികകല്ലും അശ്വിന് പരമ്പരയില്‍ പിന്നിട്ടു. ഏകകണ്ഠമായാണ് അശ്വിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഐസിസി പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റവുമധികം ഫാന്‍സ് വോട്ടുകള്‍ ലഭിച്ചതും അശ്വിനാണ്. ‘പ്രതികൂല സാഹചര്യങ്ങളില്‍ പോലും വിക്കറ്റ് നേടാനുള്ള അശ്വിന്റെ മികവ് ഇന്ത്യന്‍ ടീമിന് വളരെ സഹായകമായെന്ന്’ ഐസിസി വോട്ടിങ് അക്കാദമി വക്താവ് ഇയാന്‍ ബിഷപ് പറഞ്ഞു.
അശ്വിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാല് ടെസ്റ്റുകളില്‍ നിന്നായി ആകെ 32 വിക്കറ്റുകളാണ് അശ്വിന് വീഴ്ത്തിയത്. അശ്വിന് തന്നെയായിരുന്നു പരമ്പരയുടെ താരവും.
2021 ജനുവരി മുതലാണ് ഒരു മാസത്തെ ഏറ്റവും മികച്ച താരത്തെ തെരെഞ്ഞെടുക്കാന്‍ ഐസിസി ആരംഭിച്ചത്. ജനുവരിയിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടത് മറ്റൊരു ഇന്ത്യന്‍ താരമായി ഋഷഭ് പന്തായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ തകര്‍പ്പന്‍ പ്രകടനമാണ് പന്തിന് തുണയായത്.ഏറ്റവും മികച്ച വനിതാതാരത്തിനുള്ള പുരസ്കാരം ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടിനാണ്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളിലും അര്‍ധസെഞ്ചുറി നേടാന്‍ കഴിഞ്ഞതാണ് ടമിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: