ലഖ്‌നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയോധ്യയില്‍ ശ്രീരാമന്റെ പേരില്‍ ലോര്‍ഡ് രാം യൂണിവേഴ്‌സിറ്റി എന്ന സര്‍വ്വകലാശാല ഉടന്‍ സ്ഥാപിക്കും.
മതത്തിന്റെയും സംസ്‌കാരത്തിന്റെയും മേഖലകളില്‍ ഈ സര്‍വ്വകലാശാലയില്‍ ഗവേഷണം നടക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ഡോ. ദിനേഷ് ശര്‍മ്മ പറഞ്ഞു. ശ്രീരാമന്റെ ജീവിതവും ഹിന്ദുമതവുമായിരിക്കും സര്‍വ്വകലാശാലയുടെ മുഖ്യവിഷയം.
അയോധ്യയ്‌ക്ക് ചുറ്റും അടിസ്ഥാനസൗകര്യവികസനങ്ങളുയര്‍ത്താനുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അയോധ്യയില്‍ ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതോടെ അയോധ്യയെ ആഗോള ആത്മീയ, സാംസ്‌കാരിക ഹബ്ബാക്കി മാറ്റാനുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ വികസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: