കൊച്ചി: ഡൈവേഴ്സിഫൈഡ് എന്‍ജിനീയറിംഗ് കമ്പനിയായ ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍ ലിമിറ്റഡിന്റെ ഇനിഷ്യല്‍ പബ്ളിക് ഓഫര്‍ (ഐപിഒ) മാര്‍ച്ച് 15-ന് തുടങ്ങി 17-ന് അവസാനിക്കും. അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യുവില 1488-1490 രൂപയ്ക്കിടയിലാണ്. കുറഞ്ഞത് 10 ഓഹരിക്കെങ്കിലും അപേക്ഷിക്കണം. തുടര്‍ന്ന് പത്തിന്റെ ഗുണിതങ്ങളായി അപേക്ഷിക്കണം.
ഓഹരികള്‍ എന്‍എസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഓട്ടോമോട്ടീവ് മേഖലയ്ക്കാവശ്യമായ പവര്‍ട്രെയില്‍ ഉത്പന്നങ്ങള്‍, അലുമിനിയം ഉത്പന്നങ്ങള്‍, വ്യവസായിക, എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍ എന്നിവയാണ് കമ്പനിയുടെ മുഖ്യ ബിസിനസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: