വാഷിംഗ്ടണ്‍ ഡി.സി: കൊറോണ വൈറസിനെതിരെ വാക്സിനേഷന് പൂര്‍ത്തീകരിച്ചവര്‍ക്ക് മാസ്കില്ലാതെ ചെറിയ ഗ്രൂപ്പുകളായി ഒത്തു ചേരാമെന്ന് സിഡിസി ഡയറക്ടര്‍ റോച്ചിലി വലന്‍സ്കി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീടുകളില്‍ ഒത്തുചേരുന്നതിന് തടസ്സമില്ലെങ്കിലും പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം സൂക്ഷിക്കുന്നതിനും തയ്യാറാകണമെന്നും ഡയറക്ടര്‍ പറഞ്ഞു .
വാക്സിനേഷന് പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ദീര്‍ഘയാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഉപദേശിച്ചു. കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണനിരക്കും ഗണ്യമായി കുറഞ്ഞിട്ടുള്ളത് പൂര്‍ണ്ണമായും വൈറസ് മാറിപോയി എന്നതിന്റെ ലക്ഷണമല്ലെന്നും വൈറസിനെതിരെ പൊതുജനം ഇനിയും ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു . ക്രമേണ വ്യാപാരകേന്ദ്രങ്ങളും ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് പത്തു മുതല്‍ (ബുധനാഴ്ച) സംസ്ഥാനത്തെ മാസ്ക് മാന്‍ഡേറ്റ് പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതായി ഗവര്‍ണര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഗവര്‍ണറുടെ ഉത്തരവിന് എതിരെയും അനുകൂലിച്ചും നിരവധി സംഘടനകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട് . മാര്‍ച്ച് പത്തു മുതല്‍ ഒരു വര്‍ഷമായി അടഞ്ഞു കിടക്കുന്ന ദേവാലയങ്ങളില്‍ വീണ്ടും ആരാധനകള്‍ അനുവദിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് ചുമതലക്കാരും വൈദികരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: