കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫിനുള്ളിലും പോസ്റ്റര്‍ യുദ്ധം. കളമശ്ശേരി മണ്ഡലത്തില്‍ പി. രാജീവ് മത്സരിക്കുന്നതിനെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രതിഷേധമാണ് നടക്കുന്നത്. കളമശ്ശേരി നഗരസഭാ ഓഫീസിന് മുന്നിലും മുപ്പത്തടത്തിലും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കളമശ്ശേരി സിപിഎം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദരാണ് പി. രാജിവ്. അദ്ദേഹത്തെ കളമശ്ശേരിക്ക് വേണ്ട. പ്രബുദ്ധതയുള്ള കമ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും. ചന്ദ്രന്‍പിള്ള കളമശ്ശേരിയുടെ സ്വപ്നം. എസ്. ശര്‍മ്മയും ചന്ദ്രന് പിള്ളയുമൊന്നുമില്ലാതെ എല്‍ഡിഎഫിന് എന്ത് തുടര്‍ ഭരണം. എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ പതിപ്പിച്ചിരിക്കുന്നത്. ഏലൂര്‍ പാര്‍ട്ടി ഓഫീസിലും പരിസരത്തും കഴിഞ്ഞ ദിവസവും പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് മുനിസിപ്പാലിറ്റിക്ക് മുമ്പിലും ഇന്ന് വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കളമശ്ശേരി മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മുന്‍ ട്രേഡ് യൂണിയന് നേതാവ് കൂടിയായ ചന്ദ്രന് പിള്ളയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് പി. രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
അതിനിടെ മഞ്ചേശ്വരത്ത് ജയാനന്ദക്കെതിരെയുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കുറ്റ്യാടിയിലും പൊന്നാനിയിലും റാന്നിയിലും അനുനയ നീക്കവുമായി സിപിഎം രംഗത്തെത്തി. പ്രതിഷേധ പ്രകടനം അച്ചടക്കലംഘനമെന്ന് കുറ്റ്യാടിയിലെ സിപിഎം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടി പ്രതികരിച്ചു.
കളമശ്ശേരി നഗരസഭാ ഓഫീസിന് മുന്നിലാണ് പി രാജീവിനെതിരെ പോസ്റ്ററുകള്‍ പതിച്ചത്. പി രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദറെന്ന് പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. പാര്‍ട്ടി നടപടിക്ക് വിധേയനായ മുന്‍ ഏരിയാ സെക്രട്ടറിയാണ് സക്കീര്‍ ഹുസൈന് എന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കെ. ചന്ദ്രന് പിള്ളക്ക് വേണ്ടി രണ്ട് ദിവസം മുമ്പ് വ്യാപകമായി പോസ്റ്ററുകള്‍ വന്നിരുന്നു.
മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെ ആര് ജയാനന്ദയ്ക്കെതിരെയും പോസ്റ്ററുകള്‍ പ്കത്യക്ഷപ്പെട്ടു. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്നാണ് സിപിഎം അനുഭാവികളുടെ പേരില്‍ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകള്‍.
സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്റിനെ കുറിച്ച് പരിശോധിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: