മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സത്യാവസ്ഥ ബോധിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാകും. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതില്‍ മനോവിഷമം തോന്നും. എല്ലാവര്ക്കും സ്വീകാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും. ഔദ്യോഗിക ചര്‍ച്ചകളും ദൂരയാത്രകളും വേണ്ടിവരും. അനാവശ്യമായ ആധി വര്‍ധിക്കും. വാഗ്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതാണ് നല്ലത്. സംരക്ഷിക്കേണ്ടവരില്‍ നിന്നും ഉപേക്ഷാ മനഃസ്ഥിതി വന്നുചേര്‍ന്നതിനാല്‍ വിഷമം തോന്നും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വിദഗ്ധോപദേശങ്ങള്‍ തേടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ലക്ഷ്യം കൈവരിക്കും. ജീവിതം മാറ്റിമറിക്കുന്ന പല ഘടകങ്ങളും ഉണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. പുതിയ തൊഴിലവസരങ്ങള്‍ വന്നുചേരും. ആത്മവിശ്വാസം വര്‍ധിക്കും. പാരമ്പര്യ പ്രവൃത്തികളുടെ മൂല്യം മനസ്സിലാക്കി പരിശീലനം തുടങ്ങും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും. പ്രവര്‍ത്തനമേഖലകളില്‍ ഉണര്‍വുണ്ടാകും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. തൊഴില്‍ മേഖലകളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കും. സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. സന്താന സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് അന്യരുടെ കാര്യങ്ങള്‍ക്ക് പരിഗണന നല്‍കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിക്കും. അനാവശ്യ ആധി ഉപേക്ഷിക്കണം. പ്രവര്‍ത്തന ശൈലിയില്‍ കാലോചിതമായ മാറ്റം വരുത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
മേലധികാരികളോടുള്ള ആദരവ് ഉന്നതസ്ഥാനങ്ങള്‍ ലഭിക്കാന്‍ വഴിയൊരുക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ശുഭാപ്തി വിശ്വാസവും കാര്യനിര്‍വഹണ ശേഷിയും വര്‍ധിക്കും. വ്യവസായങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഗൃഹനിര്‍മാണം തുടങ്ങിവയ്ക്കും. മേലധികാരികളുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കും. പ്രവൃത്തി മേഖലകളില്‍ നിന്നും സാമ്പത്തിക പുരോഗതി ഉണ്ടാകും. സജ്ജന പ്രീതിയുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതനാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും, സ്ഥാനമാനങ്ങളും ലഭിക്കും. വിജ്ഞാനം ആര്‍ജിക്കാനും പകര്‍ന്നുകൊടുക്കാനും അവസരമുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. പ്രവൃത്തിപഥത്തില്‍ വ്യത്യസ്ത ആശയങ്ങള്‍ അവലംബിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഉത്തരവാദിത്തം കൂടുതലുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടാന്‍ അവസരമുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. കാര്യനിര്‍വഹണ ശേഷി വര്‍ധിക്കും. അപകീര്‍ത്തിയുണ്ടാകാതെ സൂക്ഷിക്കുക. ആരോഗ്യം തൃപ്തികരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: