ദുഃഖങ്ങളെപ്പോലും കെട്ടിപ്പിടിച്ചിരിക്കുന്നവരാണ് ചിലര്‍. തുളസീദാസ് പറയുന്നത് ഇങ്ങനെ: ബലവും വിവേകവും ജ്ഞാനവും നല്കി എന്റെ എല്ലാ ക്ലേശങ്ങളെയും മനസ്സിലെ അശുഭ ചിന്തകളെയും മാറ്റിയാലും. ബല, ബുദ്ധി, വിദ്യക്ക് പകരമായി നമ്മുടെ ക്ലേശങ്ങള്‍ ഭഗവാന് കാണിക്കയായി സമര്‍പ്പിക്കണം.
ഈ ദോഹയിലൂടെ പ്രാര്‍ഥനയിലൂടെ അഞ്ച് ഘടകങ്ങളെ കാട്ടി തരുന്നതിനൊപ്പം, ഹനുമാനോടുള്ള പ്രാര്‍ഥനയും ഹനുമാന് ചാലീസ എന്ന കൃതിക്കുള്ള മംഗളാചരണവും നടത്തുകയാണ് തുളസീദാസ്.
ജയ ഹനുമാന് ജ്ഞാനഗുണസാഗര്
ജയകപീശ തിഹു ലോക ഉജാരക്
(ജ്ഞാനാദി ഗുണങ്ങള്‍ക്ക് ഇരിപ്പിടമായ ഹനുമാന് വിജയിക്കട്ടെ. മുപ്പാരിലും പ്രസിദ്ധനായ കപീശ്വരന് വിജയിക്കട്ടെ.)
കഴിഞ്ഞ ദോഹയില്‍ നാം ഭഗവാനോട് യാചനം ചെയ്തിരുന്നു. ബല, ബുദ്ധി, വിദ്യ ഇവ തന്ന് എല്ലാ ക്ലേശങ്ങളും ഇല്ലാതാക്കണം എന്ന്.
ആദ്യമായി നാമോര്‍ക്കേണ്ടത് നല്കുവാന് പ്രാപ്തിയുള്ള ആളോടാണോ ചോദിക്കുന്നത് എന്നാണ്. ഈ വാനരന്റെ കൈയില്‍ നാം ചോദിച്ചത് ഉണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ തന്നെ കൊടുക്കുമോ?
കേസരി നന്ദനനായ വാനര ബാലന് ഹനുമാന് എന്ന് പേരു കിട്ടിയ കഥ പോലും അദ്ദേഹത്തിന്റെ ബലത്തെ സൂചിപ്പിക്കുന്നതാണ്. ഹനുമാന് കുട്ടി ആയിരുന്നപ്പോള്‍ ഉദയ സൂര്യനെ കണ്ട് ഫലം ആണെന്ന് തെറ്റിദ്ധരിച്ച് ഹനുമാന് വിഴുങ്ങി പോലും. അതിനെ തുടര്‍ന്ന് ഇന്ദ്രന്, ലോകം ഇരുട്ടിലായതിന്റെ കാരണം അന്വേഷിച്ചു. കാരണമറിഞ്ഞപ്പോള്‍ വജ്രായുധം കൊണ്ട് ഹനുമാനെ പ്രഹരിച്ചു. കുട്ടി വാനരന് ഹനു (താടി) വിന് പരിക്കേറ്റ്, ബോധരഹിതനായി നിലം പതിച്ചു. സൂര്യന് സ്വതന്ത്രനാവുകയും ചെയ്തു.
ഇതറിഞ്ഞ വായുഭഗവാന് ബോധം മറിഞ്ഞ ഹനുമാനേയും കൊണ്ട് ഒരു ഗുഹയില്‍ പോയി ഒളിച്ചു. ലോകത്തില്‍ വായു നിലച്ചപ്പോള്‍ ദേവകളെല്ലാം അഭ്യര്‍ഥനയുമായി വായു ഭഗവാന്റെ അടുത്തെത്തി. വായു ഭഗവാന്റെ ആവശ്യപ്രകാരം ദേവകളെല്ലാം അവരവരുടെ ഗുണങ്ങള്‍ നല്കി ഹനുമാനെ അനുഗ്രഹിച്ചു.
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: