ചവറ: ചവറ തെക്കുംഭാഗം പള്ളിക്കോടി പാലത്തിന്റെ നിര്‍മാണത്തിനും അപ്രോച്ച് റോഡിനുമായി പൊന്നും വിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പത്തോളം പേര് കയ്യേറുന്നതായി ആക്ഷേപം.
ഇതോടൊപ്പം സമീപത്തെ പള്ളിക്കോടി കടവിന് ആഴം കൂട്ടാനായി ഡ്രഡ്ജിംഗ് നടത്തിയ ശേഷം കൂട്ടിയിട്ട മണ്ണുപോലും മണല്മാഫിയകള് കടത്തുകയാണ്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രദേശത്തെ ഒരുവിഭാഗം രാഷ്ട്രീയക്കാരും സര്‍ക്കാരിലുള്ള അവരുടെ സ്വാധീനവുമാണ് കയ്യേറ്റത്തിനും മണ്ണ് കടത്തലിനും പിന്നിലെന്നാണ് ആരോപണം.
ലക്ഷക്കണക്കിന് രൂപയുടെ മണ്ണാണ് കടത്തി കൊണ്ടുപോകുന്നത്. ഇത് സര്‍ക്കാരിന് ഭീമമായ നഷ്ടമാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കയ്യേറ്റവും, ചൂഷണവുമെന്ന് നാട്ടുകാര്‍ പറയുന്നു. ബോട്ട് ജെട്ടിയും അപ്രോച്ച് റോഡും നിര്‍മിക്കാനായി ഏറ്റെടുത്തിട്ടിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഇത്തരത്തില്‍ മതില് കെട്ടിയും മറ്റും സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും കയ്യേറിയിട്ടും റവന്യൂ അധികാരികള്‍ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: