കൊല്ലം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പത്തുനാള്‍ പിന്നിട്ടിട്ടും സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാകാതെ ജില്ലയിലെ കോണ്‍ഗ്രസ് കുഴയുന്നു. സിപിഎമ്മിനും ഇടതുഭരണത്തിനുമെതിരെ ശക്തമായ പ്രചാരണം നടത്തേണ്ട വിലപ്പെട്ട സമയം നഷ്ടപ്പെടുന്നതിന്റെ ആശങ്കയിലാണ് യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍. കോണ്‍ഗ്രസിലെ തമ്മിലടി കാരണം യുഡിഎഫ് സ്ഥാനാര്‍ഥിപട്ടിക ഇറങ്ങാന്‍ ഇനിയും താമസം വരുമെന്നാണ് സൂചന.
സാമുദായിക സമവാക്യങ്ങളില്‍ തട്ടിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നീളുതന്നതെന്നാണ് സൂചന. പി.സി. വിഷ്ണുനാഥിനെ ജില്ലയില്‍ മത്സരിപ്പിക്കാന്‍ സാധ്യത വര്‍ധിച്ചു. കൊല്ലം അല്ലെങ്കില്‍ കൊട്ടാരക്കര വിഷ്ണുവിനായി മാറ്റിവയ്ക്കും. അങ്ങനെയെങ്കില്‍ തൊട്ടടുത്ത മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി മോഹികളെയെല്ലാം അത് ബാധിക്കും. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ സ്ഥാനാര്‍ഥിലിസ്റ്റില്‍ നിന്നുതന്നെ പുറത്താകുന്ന സ്ഥിതിയാണ്. രണ്ടുവട്ടം തുടര്‍ച്ചയായി തോറ്റവര്‍ക്ക് സീറ്റില്ല എന്ന കോണ്‍ഗ്രസ് നയമാണ് ബിന്ദുവിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. പത്തനാപുരത്തും പുനലൂരും കൊട്ടാരക്കരയിലും സ്ഥാനാര്‍ഥികളാകാന്‍ ഒരു ഡസന്‍ നേതാക്കളുണ്ട്. കൂടാതെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേറെയും. കരുനാഗപ്പള്ളിയും കുന്നത്തൂരും സി.ആര്‍. മഹേഷും, ഉല്ലാസ് കോവൂരും വോട്ട് പിടിച്ചു തുടങ്ങിയെങ്കിലും അവസാനലാപ്പില്‍ പുറംതള്ളുമോ എന്ന ഭയത്തിലാണ് ഇരുവരും.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യയാത്രയ്‌ക്ക് യുഡിഎഫിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളെല്ലാം പാതിവഴിയിലാണ്. മുന്നണി ചര്‍ച്ചകള്‍ പോലും എങ്ങും എത്തിയിട്ടില്ല. ആകെ ചവറയില്‍ മാത്രമാണ് പ്രചരണം തുടങ്ങിയത്. ഡിസിസി നേതൃത്വത്തിന്റെ നിസ്സഹകരണം യുഡിഎഫ് ചര്‍ച്ചകള്‍ക്ക് തടസമാകുകയാണ്. ഇതിനിടയില്‍ ഘടകക്ഷികള്‍ സീറ്റ് ഒപ്പിക്കാനുള്ള തിരക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: