ന്യൂദൽഹി: മറാത്ത സംവരണ കേസിൽ മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണമോയെന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഈമാസം പതിനഞ്ചിന് മറാത്ത സംവരണ ഹർജികൾ വീണ്ടും പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടിസ് അയക്കാൻ ഉത്തരവിട്ടു.
ഇന്ദിര സ്വാനേ വിധിയിൽ പുനഃപരിശോധന ആവശ്യമുണ്ടോ, മറാത്ത സംവരണ വിഷയം, 102-ാം ഭേദഗതി ഫെഡറൽ സ്ട്രക്ചറിനെ ബാധിക്കുമോ, എന്നീ കാര്യങ്ങളാണ് ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിശോധിക്കുന്നത്. മാർച്ച് പതിനഞ്ചിന് വിശദമായ വാദം കേട്ട ശേഷം വിപുലമായ ഭരണഘടന ബഞ്ച് രൂപീകരിക്കുന്നത് ആലോചിക്കും.
നിലവിൽ സാമ്പത്തിക സംവരണം ഉൾപ്പടെ കോടതിയുടെ പരിഗണനയിലുള്ള കേസുകളും ഈ ബഞ്ചിന് വിടേണ്ടതുണ്ടോയെന്ന് ആലോചിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: