ന്യൂദൽഹി: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചിട്ടില്ലെന്നും വിവാഹം ചെയ്യാൻ പോവുകയാണോ എന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ഈ പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തി. പീഡനക്കേസിലെ സുപ്രിം കോടതി നടപടിയില്‍ വനിതാ സംഘടനകളും നേതാക്കളും അടക്കം വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ബലാത്സംഗ കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് പരാമര്‍ശങ്ങള്‍ നടത്തിയത്. വിവാഹം കഴിക്കാമെന്ന് പ്രതി വാഗ്ദാനം നല്‍കിയിരുന്നതായി രേഖകളില്‍ കണ്ടു. ഇതിനെ തുടര്‍ന്നാണ് ചോദ്യമുന്നയിച്ചതെന്നും ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തി. സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നതാണ് തന്റെ കോടതിയെന്നും എസ്.എ ബോബ്ഡെ കൂട്ടിച്ചേര്‍ത്തു. മറ്റൊരു പീഡനക്കേസ് ഇന്ന് പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
എസ്.എ ബോബ്ഡെ വ്യക്തത വരുത്തിയത് വനിതാ ദിനത്തിലാണെന്നത് ശ്രദ്ധേയമാണ്. കോടതിയുടെ ചോദ്യം വളച്ചൊടിച്ചതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയും അഭിപ്രായപ്പെട്ടു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടെ കോടതി ബഹുമാനപൂർവ്വമാണ് ഇടപെട്ടാതെന്ന് പ്രതിയുടെ അഭിഭാഷകനും വ്യക്തമാക്കി.
റിപ്പോർട്ട് ചെയ്ത വാർത്തകളോട് യോജിപ്പില്ലെന്നും, കോടതിയുടെ സൽപ്പേരിന് ദോഷം വരുത്തുന്ന ഇത്തരം പ്രചാരണങ്ങൾ തടയണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: