തിരുവനന്തപുരം: നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിച്ച വിജയ യാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുമായിട്ടാണ് ദേവന് ഇത്രയും കാലം പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നത്. കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചാണ് ദേവന് സംഘടനയിലേക്ക് വരുന്നത്.
ഉദയ്സമുദ്ര ഹോട്ടല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ രാജശേഖരന്, അദ്ദേഹത്തിന്റെ ഭാര്യ ചലച്ചിത്ര നടി രാധയും അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.
17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന് പറഞ്ഞു. സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍ എന്നും കോളേജ് കാലം തൊട്ടേ താന്‍ പൊതു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന് പറഞ്ഞു. ദേവനെ കൂടാതെ സംവിധായകന് വിനു കിരിയത്തും ബിജെപിയില്‍ ചേര്‍ന്നു,
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രതാപന്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ മുന്‍ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണന്, തുടങ്ങിയവരും അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: