തിരുവനന്തപുരം: ശ്രീരാമകൃഷ്ണാശ്രമത്തില്‍ ചേര്‍ന്ന സന്യാസി സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംബന്ധിച്ചു. കുളത്തൂര്‍ അദ്വൈതാശ്രമം, വര്‍ക്കല ശിവഗിരി ആശ്രമം, ചിന്മയാമിഷന്, ശ്രീരാമകൃഷ്ണാ മിഷന് തുടങ്ങി വിവിധ ആശ്രമങ്ങളിലെ 27 സന്യാസി വര്യന്മാരാണ് സമ്മേളനത്തിനെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, കേന്ദ്രമന്ത്രി വി.മുരളീധരന്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ സംഘടനാ സെക്രട്ടറി ബി. എല്‍. സന്തോഷ്, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: