പാലാത്ര: ബൈപ്പാസ് റോഡിന് സമീപം അനധികൃതമായി തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു. നാട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ള മണ്ണിട്ട് നികത്തല്‍ നടക്കുന്നത്.
കണ്ണിന് മുമ്പിലാണെങ്കിലും ഇതെല്ലാം കണ്ടില്ലെന്ന് നടി ക്കുകയാണ് അധികൃതര്‍. ബൈപ്പാസ് റോഡിന് വശങ്ങളില് ഇനി കുറച്ച് തണ്ണീര്‍തടങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പാലാത്രച്ചിറയില്‍ ബൈപ്പാസ് റോഡിന് സമീപം തണ്ണീര്‍തടങ്ങള്‍ മിക്കതും അനധികൃത പുരയിടങ്ങളായി മാറിക്കഴിഞ്ഞു. മുന്‍ എംഎല്‍എ കെ.ജെ. ചാക്കോയുടെ വീടിന് സമീപം ആണ് ഇപ്പോള്‍ തകൃതിയായി നിലം നികത്തല്‍ നടക്കുന്നത്. നൂറോളം ലോഡ് മണ്ണ് ഇവിടെ ഇതിനകം ഇറക്കി കഴിഞ്ഞു.
ഉദ്യോഗസ്ഥ ഒത്താശയോടെയാണ് നിലം നികത്തല്‍ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് ഇപ്പോള്‍ നികത്തലിന് താല്‍ക്കാലിക സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. അനധികൃതമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നികത്തിയ തണ്ണീര്‍ ത്തടങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കണം.
നികത്തലിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്. മഞ്ജീഷ്, ഉപാദ്ധ്യക്ഷന്‍ എം.പി. രവി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ആര്. വിഷ്ണുദാസ്, വാഴപ്പള്ളി ബിജെപി പ്രസിഡന്റ് രാജു തുരുത്തി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: