ന്യൂദല്‍ഹി : കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതില്‍ ഇടപടാന്‍ ആകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് സുനില്‍ അറോറ. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളി.
തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളില്‍ ഇടപെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുനില്‍ അറോറ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താത്പ്പര്യപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുന്നത്. ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്നും പിണറായി വിജയന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ ആരോപിക്കുന്നുണ്ട്.
ബിജെപിയുടെ വിജയ യാത്രയില്‍ പങ്കെടുത്ത് ഫെബ്രുവരി 28-ന് നിര്‍മല സീതാരാമന് നടത്തിയ പ്രസ്താവന അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണ്. അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വിഷയത്തില്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. അതേസമയം എന്‍ഫോഴ്മെന്റ് നടപടികളെ രാഷ്ട്രീയമായി നേരിടാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: