ന്യൂദല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം.ജി. ജോര്‍ജ് മുത്തൂറ്റ് (71) മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണെന്ന് ദലഹി പോലീസ്. രാജ്യതലസ്ഥാനത്തുള്ള വീടിന്റെ നാലാം നിലയില്‍ നിന്നുവീണാണ് ജോര്‍ജ് മരിച്ചതെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കിയെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വീണു പരുക്കേറ്റ ഇദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് എത്തിയ ദല്‍ഹി പോലീസ് സ്ഥലത്ത് പരിശോധന നടത്തി. വസതിയുടെ സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇന്നലെയാണ് ജോര്‍ജ് മുത്തൂറ്റ് മരിച്ചത്. എന്നാല്‍, ഇത് സാധാരണ മരണമായാണ് കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ ദല്‍ഹി പോലീസ് തിരുത്തിയിരിക്കുന്നത്. അദേഹം ഓര്‍ത്തോഡോക്സ് സഭാ മുന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945 നവംബര്‍ രണ്ടിന് കോഴഞ്ചേരിയിലാണ് ജനിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ എം.ജി. ജോര്‍ജ്, ഹാര്‍വാഡ് ബിസിനസ് സ്കൂളില്‍ ഉപരിപഠനം നടത്തി.
1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എംഡിയായ ജോര്‍ജ്, 1993ലാണ് ചെയര്‍മാനായത്. ഫിക്കിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഇന്ത്യന്‍ ധനികരുടെ 2020ലെ ഫോബ്സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം.ജി. ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും എത്തിയിരുന്നു. എന്‍ആര്‍ഐ ഭാരത് സമ്മാന്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: