അഹമ്മദാബാദ്: അശ്വിന്റെയും അക്സറിന്റെയും കറങ്ങിതിരിഞ്ഞ്് മൂളിപ്പറന്ന പന്തുകളില്‍ ഇംഗ്ലീഷ്പ്പട തരിപ്പണമായി തകര്‍ന്ന് വീണതോടെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം. നാലാം ടെസ്റ്റില്‍ ഇന്നിങ്സിനും ഇരുപത്തിയഞ്ച് റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇതോടെ ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. നാലു മത്സരങ്ങളുടെ പരമ്പര 3-1 നു പോക്കറ്റിലുമായി.
ഒന്നാം ഇന്നിങ്സില്‍ 160 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനത്തില്‍ കേവലം 135 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍: ഇംഗ്ലണ്ട് 205, 135, ഇന്ത്യ: 395.
സീനിയര്‍ സ്പിന്നര്‍ അശ്വിന് 22.5 ഓവറില്‍ 47 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേല്‍ 24 ഓവറില്‍ 48 റണ്‍സ്് വിട്ടുകൊടുത്ത് അക്സര്‍ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടി ഇന്ത്യക്ക് മാന്യമായ സ്കോര്‍ ഒരുക്കിയ ഋഷഭ് പന്താണ് കളിയിലെ കേമന്‍. പരമ്പരയിലുടനീളം തിരിയുന്ന പന്തുകളുമായി ഇംഗ്ലണ്ടിനെ കുഴക്കിയ അശ്വിനാണ് പരമ്പരയുടെ താരം.
ഇന്നലെ ഏഴിന് 294 റണ്‍സെന്ന സ്കോറിന് ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 395 റണ്‍സിന് ഓള് ഔട്ടായി. ഇതോടെയാണ് ഇന്ത്യക്ക്് 165 റണ്‍സ് ലീഡ്് ലഭിച്ചത്. ഋഷഭ് പന്തിന് പിന്നാലെ വാഷിങ്ടണ്‍ സുന്ദറിന്റെ സെഞ്ചുറിക്ക് അടുത്ത പ്രകടമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്സില്‍ മികച്ച സ്കോര്‍ നേടിക്കൊടുത്തത്.
ഋഷഭ് പന്ത് സെഞ്ചുറി കുറിച്ച രണ്ടാം ദിനത്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്ന സുന്ദര്‍ മൂന്നാം ദിനത്തില്‍ സെഞ്ചുറിയിലേക്ക് നീങ്ങവേ ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. 96 റണ്‍സുമായി സുന്ദര്‍ അജയ്യനായി നിന്നു. 174 പന്തില്‍ പത്ത് ഫോറും ഒരു സിക്സറും അടിച്ചു.
160 റണ്‍സ് കുടിശികയുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിനെ തുടക്കം മുതല്‍ അശ്വിനും അക്സറും വട്ടം കറക്കി. ഓപ്പണര്‍ ക്രോളിയെ(5) രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന് വിക്കറ്റ് വേട്ടയ്്ക്ക്് തുടക്കം കുറിച്ചു. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലീഷ് സ്കോര്‍ബോര്‍ഡില്‍ പത്ത് റണ്‍സുമാത്രം. തുടര്‍ന്നെത്തിയ ജോണി ബെയര്‍സ്റ്റോയെ അശ്വിന് പൂജ്യത്തിന് മടക്കി. ഇതര ഓപ്പണര്‍ സിബ്ലിക്കും പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് റണ്‍സ് എടുത്ത സിബ് ലി അക്സറിന്റെ പന്തില്‍ കീപ്പര്‍ പന്തിന്റെ കൈപ്പിടിയിലൊതുങ്ങി.
ബെന്സ്റ്റോകിസിനെയും (2) അക്സര്‍ മടക്കിയതോടെ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 30 റണ്‍സ്്. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല. 135 റണ്‍സിന് ബാറ്റ് താഴ്്ത്തി. അര്‍ധ സെഞ്ചുറി കുറിച്ച ഡാന്‍ ലോറന്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍. 95 പന്ത് നേരിട്ട ലോറന്‍സ് ആറ്് ബൗണ്ടറി അടിച്ചു. ക്യാപ്റ്റന്‍ ജോ റൂട്ട് 30 റണ്‍സ് എടുത്തു. 72 പന്തില്‍ മൂന്നെണ്ണം റൂട്ട് അതിര്‍ത്തികടത്തി.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്: 205, ഇന്ത്യ ഒന്നാം ഇന്നിങ്സ്: ശഭ്മന് ഗില്‍ എല്‍ബിഡബ്ല്യു ബി ആന്ഡേഴ്സണ് 0, രോഹിത് ശര്‍മ എല്‍ബിഡബ്ല്യു ബി സ്റ്റോക്സ്് 49, ചേതേശ്വര്‍ പൂജാര എല്‍ബിഡബ്ല്യു ബി ലീച്ച്് 17, വിരാട് കോഹ് ലി സി ഫോക്സ് ബി സ്റ്റോക്സ് 0, അജിങ്ക്യ രഹാനെ സി സ്റ്റോക്സ് ബി ആന്ഡേഴ്സണ് 27, ഋഷഭ് പന്ത് സി റൂട്ട് ബി ആന്ഡേഴ്സണ് 101, രവിചന്ദ്രന്‍ അശ്വിന് സി പോപ്പ് ബി ലീച്ച്് 13, വാഷിങ്ടണ്‍ സുന്ദര്‍ നോട്ടൗട്ട് 96, അക്സര്‍ പട്ടേല്‍ റണ്‍ഔട്ട്് 43, ഇഷാന്ത് ശര്‍മ എല്‍ബിഡബ്ല്യു ബി സ്റ്റോക്സ് 0, മുഹമ്മദ് സിറാജ് ബി സ്റ്റോക്സ് 0, എക്സ്ട്രാസ് 19, ആകെ 365.
വിക്കറ്റ് വീഴ്ച: 1-0, 2-40, 3-41, 4-80, 5-121, 6-146, 7-259, 8-365, 9-365, 10-365.
ബൗളിങ്: ജെയിംസ് ആന്ഡേഴ്സണ് 25-14-44-3, ബെന്‍ സ്റ്റോക്സ് 27.4-6-89-4, ജാക്ക് ലീച്ച് 27-5-89-2, ഡൊം ബെസ്് 17-1-71-0, ജോ റൂട്ട് 18-1-56-0.
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ്: സാ്ക് ക്രോളി റി രഹാനെ ബി അശ്വിന് 5, ഡൊം സിബ് ലി സി പന്ത് ബി പട്ടേല്‍ 3, ജോണി ബെയര്‍സ്റ്റോ സി രോഹിത് ശര്‍മ ബി അശ്വിന് 0, ജോ റൂട്ട് എല്‍ബിഡബ്ല്യു ബി അശ്വിന് 30, ബെന്‍ സ്റ്റോക്സ് സി കോഹ് ലി ബി പട്ടേല്‍ 2, ഒലി പോപ്പ് സ്റ്റമ്പഡ് പന്ത് ബി പട്ടേല്‍ 15, ഡാന്‍ ലോറന്‍സ് ബി അശ്വിന് 50, ബെന്‍ ഫോക്സ് സി രഹാനെ ബി പട്ടേല്‍ 13, ഡൊം ബെസ് സി പന്ത് ബി പട്ടേല്‍ 2,ജാക്ക് ലീച്ച് സി രഹാനെ ബി അശ്വിന് 2, ജെയിംസ് ആന്ഡേഴ്ണ് നോട്ടൗട്ട് 1, എക്സ്ട്രാസ് 12, ആകെ 135.
വിക്കറ്റ് വീഴ്ച: 1-10, 2-10, 3-20, 4-30, 5-65, 6-65, 7-109, 8-111, 9-134, 10-135.
ബൗളിങ്: മുഹമ്മദ് സിറാജ് 4-0-12-0, അക്സര്‍ പട്ടേല്‍ 24-6-48-5, അശ്വിന് 22.5- 4-47-5, വാഷിങ്ടണ്‍ സുന്ദര്‍ 4-0-15-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: