കൊച്ചി: മെട്രോമാന് ഈ ശ്രീധരന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലം നാളെ ജനങ്ങള്‍ക്കായി തുറന്നു നല്‍കും. ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങില്ലാതെ നാളെ വൈകിട്ട് നാലിനാണ് പാലം നാടിന് സമര്‍പ്പിക്കുന്നത്. എട്ട് മാസം കൊണ്ട് നടക്കേണ്ടിയിരുന്ന പാലം പണി അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയായി ഇ. ശ്രീധരന് പൂര്‍ത്തിയാക്കിയിരുന്നു.
47.70 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നപ്പോള്‍ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പാലം പുനര്‍നിര്‍മ്മിച്ചതിന് 22 കോടി 80 ലക്ഷം രൂപയാണ് ചെലവായിരിക്കുന്നത്.
ഭാരപരിശോധന പൂര്‍ത്തിയാക്കിയ പാലം ഗതാഗതത്തിനു അനുയോജ്യമാണെന്ന സര്‍ട്ടിഫിക്കറ്റും ഡിഎംആര്‍സിയില്‍ നിന്ന് ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അറിയിച്ചു. പാലാരിവട്ടം മേല്‍പ്പാലത്തില്‍ ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: