മാന്നാര്‍: മാന്നാറില്‍ നിന്നും യുവതിയെ തട്ടികൊണ്ട് പോയ സംഘാഗങ്ങള്‍ പമ്പയാറ്റിലേയ്‌ക്ക് എറിഞ്ഞു കളഞ്ഞ മാരകായുധങ്ങള്‍ ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ & റെസ്‌ക്യു സ്‌കൂബാ ടീം വെള്ളത്തിനടിയില്‍ നിന്നും കണ്ടെത്തി.മാന്നാര്‍ പരുമല ആശുപത്രിയില്‍ നിന്നും വാഹനത്തിരക്ക് ഒഴിവാക്കി പോകുവാന്‍ ഉപയോഗിക്കുന്ന പൈനുംമൂട് ജംഗ്ഷന് സമീപമുള്ള ആമ്പുലന്‍സ് പാലത്തിന് താഴെ കോട്ടക്കല്‍ കടവിന് സമീപം പമ്പാനദിയില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
ഈ പാലത്തിന് മുകളില്‍ വാഹനം നിര്‍ത്തിയ ശേഷം ബാക്ക് ഡോര്‍ തുറന്ന് നീളമുള്ള രണ്ട് വാളുകളും ഒരു ചുറ്റികയും, ഒരു കമ്പിപ്പാരയും, ഒരു ഇരുമ്പ് പട്ടയും ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ പമ്പയാറ്റിലേയ്‌ക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് വെള്ളത്തിനടിയില്‍ നടത്തിയ തെരച്ചില്‍ നടത്തിയത്. ചെളി നിറഞ്ഞ പമ്പയാറ്റില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനെ തുടര്‍ന്നാണ് രണ്ട് വാളുകളും ഒരു ഇരുമ്പ് പട്ടയും കണ്ടെത്തിയത്. നദിയിലെ ഒഴുക്കും തെരച്ചിലിന് പ്രതികൂലാവസ്ഥ സ്ഥഷ്ടിച്ചു.
അസി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഗിരീഷിന്റെ നേതൃത്വത്തില്‍ ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ വിഷ്ണുനാരായണന്‍, ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ (ഡ്രൈവര്‍) കെ പി പുഷ്പരാജ്, ഫയര്‍ & റെസ്‌ക്യു സ്‌കൂബാ ഡൈവര്‍മാരായ വി എം. മിഥുന്‍, വി ആര്‍. ബിജു എന്നിവര്‍ അടങ്ങുന്ന ആലപ്പുഴയില്‍ നിന്നെത്തിയ സ്‌കൂബാ ടീമാണ് പമ്പാനദിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: