റാഞ്ചി: ക്രൈസ്തവ മാഫിയയുടെ മതപരിവര്‍ത്തനശ്രമങ്ങളെ തടയാന്‍ ശ്രമിച്ച 18 കാരനായ ഹിന്ദുയുവാവ് ഒടുവില്‍ മാനസികസമ്മര്‍ദ്ദം അതിജീവിക്കാനാവാതെ ആത്മഹത്യയില്‍ അഭയം തേടി. ജാര്‍ഖണ്ഡിലെ ക്രൈസ്തവ മതപരിവര്‍ത്തനങ്ങളെ തടയാന്‍ ശ്രമിച്ച സൂരാജ് കുമാര്‍ ദാസ് എന്ന കൗമാരക്കാരന് ആത്മഹത്യയല്ലാതെ മറ്റ് പോംവഴികളില്ലാതെ വന്നു.
ആദ്യമൊക്കെ മതപരിവര്‍ത്തന മാഫിയകളെ ചെറുക്കാനും ചോദ്യം ചെയ്യാനും സൂരജ് കുമാര്‍ ദാസ് മുന്നില്‍ നിന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ സമ്മര്‍ദ്ദമായിരുന്നു ക്രൈസ്തവ മാഫിയകളില്‍ നിന്നുണ്ടായത്. ഒടുവില്‍ സൂരജ്കുമാര്‍ ദാസിന്റെ വീട്ടുകാരെയും അവര്‍ മതപരിവര്‍ത്തനം ചെയ്തു. ഇതോടെ വീട്ടുകാര്‍ തന്നെ സൂരജ്കുമാറിനെ മതംമാറ്റത്തിന് പ്രേരിപ്പിച്ച് തുടങ്ങി. വീടിനകത്ത് നിന്നും പുറത്ത് നിന്നും സമ്മര്‍ദ്ദം മുറുകിയതോടെ സൂരജ്കുമാര്‍ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.
ഛത്ര ജില്ലയിലെ കടൈയ പഞ്ചായത്തില്‍ പന്നതാണ്ഡ് രവിദാസ് തോല ഗ്രാമത്തിലെ കിണറില്‍ ചാടി സൂരജ് ആത്മഹത്യ ചെയ്തു. വീട്ടുകാര്‍ ജഡം പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂരജ് മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. പിന്നീട് വീട്ടില്‍ മൃതദേഹമെത്തിച്ച ശേഷം ക്രിസ്ത്യന്‍ വിശ്വാസികള്‍ സൂരജിന്റെ ജഡത്തിന്റെ നെഞ്ചിലും മുഖത്തും ബൈബിള്‍ വെച്ച് വാതിലടച്ച ശേഷം വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രാര്‍ത്ഥന തുടങ്ങുകയായിരുന്നു.
ഇതേക്കുറിച്ച വിവരം ലഭിച്ച വസിഷ്ഠ നഗര്‍ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള സുനില്‍ കുമാര്‍ സിംഗ് ഗ്രാമത്തിലെത്തി സൂരജിന്റെ ശരീരം എടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഗ്രാമവാസികളാണ് സൂരജ് ക്രിസ്തീയമതപരിവര്‍ത്തന മാഫിയയ്‌ക്കെതിരെ പൊരുതിയ കഥകള്‍ പറഞ്ഞത്. എന്നാല്‍ ക്രിസ്തീയ മതത്തിലേക്ക് മാറിയ ഗ്രാമവാസികളും വീട്ടുകാരും സൂരജിനെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. സൂരജിന്റെ അച്ഛന്‍ കമലേഷ് ദാസ് കല്‍പ്പണിക്കാരനായിരുന്നു.
100 പേര്‍ അംഗസംഖ്യയുള്ള ഗ്രാമത്തില്‍ അതിവേഗത്തിലായിരുന്നു മതപരിവര്‍ത്തനം നടന്നത്. ഇത് തടയാന്‍ കഴിയാതിരുന്നതിന്റെ നിരാശയിലായിരുന്നു സൂരജ് അവസാന നാളുകളില്‍. മതം മാറിയാല്‍ അഭിവൃദ്ധിയും സന്തോഷവുമുണ്ടാകുമെന്ന നിരന്തര പ്രചാരണങ്ങളില്‍ കുടുങ്ങി പലരും ക്രിസ്തുമതത്തിലേക്ക് മാറി. ഇതിനിടെ സൂരജിന്റെ വീട്ടുകാരില്‍ ചിലരും മതം മാറി. അവരും സൂരജിനെ ക്രൈസ്തവ മതത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു.
ഈ പ്രദേശത്ത് മതപരിവര്‍ത്തനം നല്ലതുപോലെ വേരുപിടിപ്പിച്ചുവെന്ന് സൂരജിന്റെ അപ്പൂപ്പന്‍ കൈലാഷ് ദാസ് പറഞ്ഞു. ചില യുവാക്കളെ ക്രൈസ്തവമിഷണറിമാര്‍ പ്രലോഭിപ്പിക്കുകയായിരുന്നു. പിന്നീട് നിഷ്‌കളങ്കരായ ആളുകളും മതം മാറി. അവര്‍ക്കായി പ്രാര്‍ത്ഥനാ പുസ്തകങ്ങളും മതഗ്രന്ഥങ്ങളും ധാരാളമായി പ്രചരിപ്പിച്ചു.
പൊലീസ് ചുമതലയുള്ള സുനില്‍ കുമാര്‍ സിംഗ് തന്നെ മതപരിവര്‍ത്തകരുടെ കൂടെ നിന്നു. നിയമപരമായി ആര്‍ക്കും മതത്തിലേക്ക് ആളുകളെ പരിവര്‍ത്തിപ്പിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു പൊലീസ് ഓഫീസര്‍ ഗ്രാമവാസികളോട് പറഞ്ഞത്.
ഈ കേസിന് തമിഴ്‌നാടില്‍ ഈയിടെ സംഭവിച്ച കേസുമായി സാമ്യമുണ്ട്. അവിടെ ക്രിസ്ത്യന്‍ പൊലീസുകാരിയുടെ ജഡം 20 ദിവസമാണ് അടച്ചിട്ട വീട്ടില്‍ പുനര്‍ജനിച്ച് വരുമെന്ന വിശ്വാസത്തിന്റെ പേരില്‍ സൂക്ഷിച്ചത്. സ്ത്രീ വിശ്രമിക്കുകയാണെന്നായിരുന്നു ഇവിടുത്തെ ഒരു പാസ്റ്റര്‍ വീട്ടുകാരെ ധരിപ്പിച്ചത്.
ക്രിസ്ത്യന്‍ മിഷണറി മാഫിയയുടെ പ്രവര്‍ത്തന രീതി
നല്ല ഫണ്ട് ലഭിക്കുന്ന ക്രിസ്ത്യന്‍ മിഷണറി മാഫിയയ്‌ക്ക് ഒരു സവിശേഷ പ്രവര്‍ത്തന രീതിയാണ് ഉള്ളത്. ചികിത്സാചെലവ്, വിദ്യാഭ്യാസസഹായം എന്നിവ നല്‍കാമെന്ന ധാരണയില്‍ ആദ്യം അവര്‍ ഒരു ഓഫീസ് സ്ഥാപിക്കും. പിന്നീട് ഇവിടെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന തുടങ്ങും. അവിടേക്ക് എല്ലാവരേയും ക്ഷണിക്കും. ആത്മീയവും ഭൗതികവുമായ വളര്‍ച്ച വാഗ്ദാനം ചെയ്താണ് ഈ ക്ഷണം. അഭിവൃദ്ധിക്ക് വേണ്ട സുവിശേഷപ്രാര്‍ത്ഥനാപുസ്തകമാണ് ഒരു പ്രധാന ഉപകരണം. പിന്നീട് ഈ പ്രദേശത്തെ ജനങ്ങളുടെ മതത്തെയും ദൈവത്തെയും നിന്ദിക്കാന്‍ തുടങ്ങും. പിന്നീട് എന്തും സുഖപ്പെടുത്തുന്ന മതപുരോഹിതന്മാര്‍ ഇറങ്ങും. ഇവര്‍ അത്ഭുതശുശ്രൂഷകളുടെ കഥകള്‍ പരത്തും. ചില തട്ടിപ്പുകള്‍ കാണിക്കുകയും ചെയ്യും. ഇതോടൊപ്പം ധനസഹായം, സ്‌കോളര്‍ഷിപ്പ് എന്നിവ നല്‍കും.
സ്ത്രീകളെയും കുട്ടികളെയുമാണ് ആകര്‍ഷിക്കുക. ഇവരെ നിയന്ത്രിക്കാന്‍ കഴി്ഞ്ഞാല്‍ പിന്നെ വീട്ടിലെ പുരുഷപ്രജകളെയും നിയന്ത്രിക്കാന്‍ കഴിയുമെന്നവര്‍ക്കറിയാം. പട്ടികവര്‍ഗ്ഗക്കാരുടെ പുരോഗതിയ്‌ക്കായി പ്രവര്‍ത്തിക്കുന്ന ഷിബു സോറനെപ്പോളുള്ള നേതാക്കള്‍ വരെ ക്രിസ്തീയ മതപരിവര്‍ത്തനത്തിനെതിരെ ചെറുവിരലനക്കാറില്ല. മതപരിവര്‍ത്തനം ചെയ്യാനുള്ള അവകാശം ഭരണഘടനയില്‍ നിന്നുേം അടിയന്തിരമായി നീക്കം ചെയ്യാണ്ടതുണ്ട്. മതപരിവര്‍ത്ത വിരുദ്ധ നിയമം ദേശീയ തലത്തില്‍ നടപ്പാക്കുക മാത്രമേ ഇതിന് പോംവഴിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: