തിരുവനന്തപുരം: ഇടത് ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് ദിവസം ചരിത്രത്തില്‍ ആദ്യമായി കെ.എസ്.ആര്.ടി.സി പണി മുടക്കിയില്ല. സംസ്ഥാന വ്യാപകമായി 60 ശതമാനം സര്‍വീസുകളും മുടങ്ങാതെ നടന്നു.
ബിഎംഎസ് തൊഴിലാളികള്‍ വാഹനം ഓടിക്കാന്‍ തയ്യാറായതോടെ പണിമുടക്കി മാറി നിന്ന മറ്റ് ജീവനക്കാരും ജോലി ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. അങ്ങനെ ആണ് 60 ശതമാനം ബസുകളും ഓടിയത്.
കെ.എസ്.ആര്.ടി.സിയില്‍ ബിഎംഎസ്അംഗീകൃത യൂണിയന് ആയി മാറിയതിനു ശേഷം നടക്കുന്ന ആദ്യ പണിമുടക്ക് ആഹ്വാനമായിരുന്നു ഇന്നത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: