ന്യൂദല്‍ഹി: രാജ്യത്തെ അന്വേഷണ ഏജന്‍സികളുടെ ശ്രമങ്ങളെ തുടര്‍ന്ന്, മരിച്ചുപോയ അധോലോക കുറ്റവാളിയും ദാവൂദിന്റെ സംഘാംഗവും ആയിരുന്ന ഇഖ്ബാല്‍ മിര്‍ച്ചിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍. ഭാര്യ ഹാജ്റ ഇഖ്ബാല്‍, മക്കളായ ആസിഫ് ഇഖ്ബാല്‍ മുഹമ്മദ്, ജുനൈദ് ഇഖ്ബാല്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് നോട്ടിസ്. കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ ഇന്റര്‍പോളിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 10/08/1956 എന്നാണ് ഹാജ്റയുടെ ജനനത്തീയതി.
ഇന്ത്യന്‍ പൗരനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജുനൈദിനെയും ഇന്ത്യയില്‍നിന്നുള്ള വ്യക്തിയെന്നാണ് പറയുന്നത്. അതേസമയം ആസിഫ് യുകെ പൗരനാണെന്ന് വെബ്സൈറ്റില്‍ പറയുന്നു. ‘രാജ്യംവിട്ട സാമ്പത്തിക കുറ്റവാളികള്‍’ ആയി മിര്‍ച്ചിയുടെ ഭാര്യയെയും മക്കളെയും പ്രത്യേക കോടതി പ്രഖ്യാപിച്ച് ദിസങ്ങള്ക്കുള്ളിലാണ് ഇന്റര്‍പോളിന്റെ നടപടി. രാജ്യത്തും പുറത്തമുള്ള വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2018-ലെ ഫ്യുജിറ്റീവ് ഇക്ണോമിക് ഒഫന്‍ഡേഴ്സ് നിയമ പ്രകാരമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കുടുംബാംഗങ്ങളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. ഈ നിയമപ്രകാരം മൂവരെയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബറില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കോടതിയ സമീപിക്കുകയായിരുന്നു. ഇന്ത്യയിലും വിദേശത്തുമായുള്ള 798 കോടിയുടെ വസ്തുവകകള്‍ നേരത്തേ കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: