തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് കുതിച്ചുയരുന്ന പെട്രോള്‍ വിലയുടെ യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്.
എക്സൈസ് ഡ്യൂട്ടി, സെസ്സുകള്‍, പ്രവേശന നികുതി, റോയല്‍റ്റി, ഒക്ട്രോയ്, ബി.എസ് 6 പ്രീമിയം, മാര്‍ക്കറ്റിങ് ചെലവുകള്‍ എന്നിവ കണക്കാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്.പെതുവില്പന നികുതി നിയമ പ്രകാരമാണ് പെട്രോളിയം ഉല്പന്നങ്ങള്ക്ക് സംസ്ഥാനം നികുതി ഈടാക്കുക.
ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്.
പെട്രോളിയം ഉല്പന്നങ്ങള് ജി എസ് ടി യില്‍ ഉള്‍പ്പെടുത്തിയാല്‍ പരമാവധി വാങ്ങാവുന്നത് അടിസ്ഥാന വിലയുടെ 28 ശതമാനം മാത്രമാണ്. പെട്രോളിന് 9.04 രൂപയും ഡിസലിന് 9.41 രൂപയും മാത്രമേ നികുതി ഈടാക്കാനാകൂ. അങ്ങനെ വരുമ്പോള്‍ ഒരുലിറ്റര്‍ പെട്രോള്‍ 41.31 രൂപയ്ക്കും ഡിസല്‍ 42 രൂപയ്ക്കും നല്‍കാനാകും.
കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ എതിര്‍പ്പാണ് പെട്രോളിയം ഉല്പന്നങ്ങള് ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: