അബുദാബി: ലോകരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തിന് ചരിത്രപ്രധാന്യം നല്കി ഇസ്രായേല്‍- യുഎഇ ബന്ധം കൂടുതല്‍ ദൃഢമാകുന്നു. ഇതിന്ഫെ ഭാഗമായി ചെല് അവീവില്‍ എംബസി ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ യു.എ.ഇ ഊര്‍ജിതമാക്കി. അബുദാബിയില്‍ ഇസ്രായേലിന്റെ എംബസി നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മുഹമ്മദ് അല്‍ ഖാജയാണ് ഇസ്രായേലിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ യുഎഇ അംബാസഡര്‍. അദ്ദേഹം കഴിഞ്ഞദിവസം ഇസ്രായേലിലെത്തി. ഇസ്രായേല്‍ പ്രസിഡന്റ് റവന് റിവ്ലിന് ജറുസലേമില്‍ പ്രത്യേക സ്വീകരണമൊരുക്കിയിരുന്നു.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച അബ്രഹാം കരാര്‍ പ്രകാരമാണ് യുഎഇ പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. ഇസ്രായേലുമായി സമ്പൂര്‍ണ നയതന്ത്രം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച മൂന്നാം മുസ്ലിം രാജ്യവും യുഎഇയാണ്. ഇവര്‍ക്ക് ശേഷം ബഹ്റൈനും സുഡാനും മൊറോക്കോയും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
അബുദാബിയില്‍ ഇസ്രായേല്‍ എംബസി തുറന്നതായി ഇസ്രായേല്‍ പ്രതിനിധി ഈതാന്‍ നഹെ വെളിപ്പെടുത്തിയിരുന്നു. സ്ഥിരമായ സ്ഥലം കണ്ടെത്തുന്നതുവരെ താല്‍ക്കാലിക സ്ഥലത്താണ് ഇസ്രായേല്‍ സ്ഥാനപതി കാര്യാലയം പ്രവര്‍ത്തിക്കുക. ദുബായിയില്‍ ഇസ്രായേല്‍ കോണ്‍സുലേറ്റ് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: