വിവാഹം കേമമായി നടന്നു. ഈ അവസരം മുതലെടുത്തുകൊണ്ട് ശിര്‍ക്കെ തന്റെ ഭൂവുടമാവകാശം തിരിച്ചുതരണമെന്ന് വിനയപൂര്‍വം അപേക്ഷിച്ചു. ഇപ്പോള്‍ എന്തുചെയ്യണം? ബന്ധുവിന്റെ അപേക്ഷ നിരസിക്കണൊ അതൊ രാജ്യത്തിന്റെ ജനഹിതം നടപ്പിലാക്കണൊ? വിഷമസ്ഥിതിയിലായി ശിവാജി. സ്വതസിദ്ധമായ തന്റെ പ്രതിഭകൊണ്ട്, ശിവാജി ചിരിച്ചുകൊണ്ട് പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഭൂസ്വാമി സമ്പ്രദായം നിലവിലില്ല. എന്നിരുന്നാലും സ്വരാജ്യത്തിനുവേണ്ടി വളരെ സേവനം ചെയ്ത ആളെന്ന നിലയ്ക്ക്, രാജകുമാരിക്ക് പുത്രന് ജനിച്ചാല്‍ തിരിച്ചു നല്‍കാം എന്നു പറഞ്ഞു.
ശിവാജിയുടെ പുത്രിക്ക് അപ്പോള്‍ നാല് വയസ്സായിരുന്നു. അവള്‍ക്ക് പ്രായമായി കുഞ്ഞ് ജനിക്കണം. അതും പുത്രനായിരിക്കണം. അപ്പോള്‍ ഭൂമിയുടെ അവകാശം നല്‍കും എന്നാണ് പറഞ്ഞത്. ചുരുങ്ങിയത് പത്ത് പന്ത്രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷം വേണ്ടിവരും. ഉത്തരം കൊടുത്തതും വളരെ വിനയത്തോടെയായിരുന്നു. ബന്ധുവാണെങ്കിലും നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമായിരിക്കണം. അതില്‍ പക്ഷപാതമരുത്. ന്യായത്തിന്റെ ദൃഷ്ടിയില് എല്ലാവരും ഒരുപോലെയാണ്. ശിവാജിയുടെ രാജ്യനിര്‍വഹണനയം ഇതായിരുന്നു.
കാര്‍ഷികവൃത്തിയില്‍ വരുത്തിയ പരിഷ്കാരംകൊണ്ട് വരുമാനം വര്‍ധിച്ചു. അതോടെ കരസൈന്യവും നാവികസൈന്യവും എണ്ണത്തിലും ഗുണത്തിലും വികസിപ്പിച്ചു. ഇതില്‍ വിശേഷ ശ്രദ്ധ പതിപ്പിച്ചതിനാല്‍ പ്രജകള്‍ സന്തുഷ്ടരായി. സുദൃഢമായ സൈന്യവും സുതാര്യമായ ഭരണവും കൊണ്ട് മൊത്തത്തില്‍ രാജ്യം സമ്പല്‍സമൃദ്ധമായി. ഇനിയങ്ങോട്ട് രാജ്യവിസ്താരം.
ആദ്യം ഗോവയിലെ പോര്‍ച്ചുഗീസുകാരുടെ മേലാണ് ശിവാജിയുടെ ദൃഷ്ടി പതിഞ്ഞത്. കാരണം അവിടുത്തെ
പോര്‍ച്ചുഗീസ് പ്രതിനിധി (വൈസ്രോയ്) റോമന്‍ കത്തോലിക്കരല്ലാത്ത എല്ലാവരും ഗോവ വിട്ടുപോകണമെന്ന് ആജ്ഞാപിച്ചിരിക്കയായിരുന്നു. ഇതുകേട്ട ശിവാജിയുടെ മൂന്നാം കണ്ണുതുറന്നു. ആറായിരം സൈനികരുമായി പൊടുന്നനെ ഗോവയില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന പാതിരിമാരെ പിടിച്ചുകൊണ്ടുവന്നു. അവരോട് ചോദിച്ചു താങ്കള്‍ ഹിന്ദുധര്‍മം സ്വീകരിക്കാന്‍ തയ്യാറാണോ? പാതിരിമാര്‍ പറഞ്ഞു ഇല്ല. അപ്പോള്‍ ശിവാജി:- എങ്കില്‍ പിന്നെ ഹിന്ദുക്കളെ ക്രൈസ്തവരാക്കാന്‍ നിങ്ങള്‍ക്കെന്തധികാരമാണ്. ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചുകൊള്ളുക എന്ന് പറഞ്ഞുകൊണ്ട് അവരുടെ ശിരച്ഛേദം ചെയ്യിച്ചു.
അടുത്തുള്ള ശത്രുക്കളെയെല്ലാം ആക്രമിച്ച് അവിടുത്തെ സമ്പത്ത് കവര്‍ന്നെടുത്തു. അപ്പോള്‍ പോര്‍ച്ചുഗീസ് പ്രതിനിധി (വൈസ്രോയ്)ക്ക് കാര്യം മനസ്സിലായി. താന്‍ ചെയ്തത് വിഡ്ഢിത്തമായി പോയി. ഉടനെ വൈസ്രോയി ആജ്ഞ പിന്‍വലിച്ചു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: