Categories: India

ഐഎസ്ആര്‍ഒ ആദ്യ സമ്പൂര്‍ണ്ണ വാണിജ്യ വിക്ഷേപണം വിജയകരം: 19 ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്ന് പിഎസ്എല്‍വി സി-51

Published by

ബെംഗളൂരു : ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ്ണ വാണിജ്യ വിക്ഷേപണം വിജയകരം. ഈ വര്‍ഷത്തെ ആദ്യ പിഎസ്എല്‍വി വിക്ഷേപണം കൂടിയാണ് ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും രാവിലെ 10.24നായിരുന്നു വിക്ഷേപണം.  

ബ്രസീലിന്റെ ഉപഗ്രഹമായ ആമസോണിയ 1 ആണ് ഇത്തവണ വിക്ഷേപിച്ചത്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി- സി 51) റോക്കറ്റില്‍ ബ്രസീലില്‍നിന്നുള്ള ആമസോണിയ- 1 നൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും പിഎസ്എല്‍വി- സി 51 വഴി ബഹിരാകാശത്തെത്തും.  

ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ധവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. ഐഎസ്ആര്‍ഒ ചെയര്‍പേഴ്സണ്‍ ഡോ. കെ.ശിവന്‍, ശാസ്ത്ര സെക്രട്ടറി ഡോ.ആര്‍. ഉമാ മഹേശ്വരന്‍ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലില്‍ പതിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളായ പ്രഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് സൈന്റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്. ഒന്ന് ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്‌നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവര്‍ വൈഡ് ഏരിയ നൈറ്റ്വര്‍ക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്. സ്‌പേസ് കിഡ്‌സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by