ചങ്ങനാശ്ശേരി: എസ്എന്‍ ഡിപി യൂണിയന് കൗണ്‍സിലറും നാലുകോടി സ്വദേശിയായ സി.ജി. രമേശിന്റെ മരണ ത്തിന് കാരണം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാ സ്ഥയാ ണെന്ന് ആരോപിച്ചും ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടും ഇന്ന് ആശുപത്രിയിലേക്ക് മാര്‍ച്ച് നട ത്തും. ആക്ഷന്‍ കൗണ് സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് രാവിലെ 11ന് എസ്ബി ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭി ക്കുമെന്ന് എസ്എന്‍ഡിപി യോഗം ചങ്ങനാശേരി താലൂക്ക് യൂണിയന് സെക്രട്ടറി സുരേഷ് പരമേശ്വരന് പ്രസ്താ വനയില്‍ അറിയിച്ചു.
ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി അധികൃ തരുടെയും ഡ്യൂട്ടി ഡോക്ടറു ടെയും അനാസ്ഥയാണ് രമേശിന്റെ മരണത്തിന് കാര ണമെന്ന് യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരന് എന്നിവര്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്നാണ് രമേശിനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, ചികിത്സ ഫലപ്രദമാകാതെ വന്നതോടെ ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, രമേശിന്റെ നില ഗുരുതരമാണെന്ന് ആശുപത്രിയില്‍ നിന്നും ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് രോഗവിവരം തേടി മരണദിവസമായ 18ന് രാവിലെ യൂണിയന് സെക്രട്ടറി നേരിട്ട് ആശുപത്രിയില്‍ എത്തി. കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുന്നതിനായി പിആര്‍ഒയുമായി സംസാരിച്ചെങ്കിലും രോഗി വെന്റിലേറ്ററിലാണെന്നോ നില ഗുരുതരമാണെന്നോ പറഞ്ഞില്ലെന്ന് ഇവര്‍ ആരോപിച്ചു. അതീവ ഗുരുതരനിലയിലായ രോഗിക്ക് ജീവന് നിലനിര്‍ത്താനാവശ്യമായ സൗകര്യങ്ങള്‍ നല്‍കാതെ റഫര്‍ ചെയ്തെങ്കിലും ചികിത്സയ്ക്കാവശ്യമായ വിവരങ്ങള്‍ നല്കാന് പരിശോധിച്ച ഡോക്ടര്‍ തയ്യാറായില്ലെന്നും എസ്എന്‍ഡിപി നേതാക്കള്‍ കുറ്റപ്പെടുത്തി.
രോഗിയെ സാധാരണ സ്ട്രക്ച്ചറില്‍ ബന്ധുക്കള്‍ എത്തിച്ച ആംബുലന്‍സിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും രോഗി മരിച്ചെന്ന വിവരമാണ് അറിഞ്ഞത്. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുക്കളും എസ്എന്‍ഡിപി യൂണിയനും ഡിവൈഎസ്പിയ്ക്ക് പരാതി നല്കി. ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്നും മരണകാരണം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി നേതാക്കളായ പി.എം. ചന്ദ്രന്, സാലിച്ചന്, അജയകുമാര്‍, സുഭാഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ആശുപത്രി അധികൃതര്‍ പറയുന്നതിങ്ങനെ, കൊവിഡ് ബാധിച്ച് ഗുരുതരമായ ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്ന രമേശ് ആശുപത്രിയിലെ ചികിത്സ ഫലപ്രദമായതോടെ സാധാരണ നിലയിലേയ്ക്ക് എത്തിയെന്നും വെന്റിലേറ്ററിലായിരുന്നയാള്‍ അധികൃതരുടെ സമ്മതമില്ലാതെ ടോയ്ലെറ്റില് പോകുകയും ഇതിനെ തുടര്‍ന്ന് രോഗം കലശലായി കുഴഞ്ഞുവീഴുകയും ചെയ്തു. പിന്നീട്, ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്ന ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വിദഗ്ധയായ നഴ്സിന്റെ സഹായത്തോടെ ആവശ്യമായ ക്രമീകരണങ്ങളുമായി രോഗിയുടെ ബന്ധുക്കള്‍ എത്തിച്ച ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് അയക്കുകയായിരുന്നു. യാത്രാമധ്യേ യാതൊരുവിധത്തിലുള്ള അസ്വസ്ഥകളും ഉണ്ടായിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന നഴ്സ് പറഞ്ഞു.
രമേശന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ചികിത്സയില്‍ എന്തെങ്കിലും പിഴവുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ഡോക്ടറോട് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: