തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ആലോചിച്ച് സൂക്ഷ്മമായി തെരഞ്ഞെടുക്കണം. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും സംസ്ഥാനത്ത് ജയിക്കുന്ന കാലമെല്ലാം കഴിഞ്ഞുവെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി.
തെരഞ്ഞെടുപ്പ് പ്രഖ്യപനത്തോടെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ചൂടുപിടിച്ചു തുടങ്ങി. ബിജെപിയുടെ സ്വാധീനം വര്‍ധിക്കുകയും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ ജനപ്രീതിയില്‍ ഇടിവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണ നല്ല പ്രതീക്ഷയിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താനുള്ള കരുക്കളുമായാണ് മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോര വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യരായ ആളുകളെ സ്ഥാനാര്‍ത്ഥികളാക്കണം. ആഴക്കടല്‍ മത്സ്യബന്ധന വിവാദവും പിഎസ്സി സമരവും ഇടത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ബാര്‍കോഴ, പാലാരിവട്ടം പാലം തുടങ്ങി വിവിധ അഴിമതി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇവയിലൊക്കെ അന്വേഷണം നേരിടുന്നുണ്ട്.
അതേസമയം സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളെ വേണ്ടന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനിച്ചു. ആരെയും കെട്ടിയിറക്കാന്‍ അനുവദിക്കില്ല. സിറ്റിങ് എംഎല്‍എമാര്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്കായിരിക്കും മുന്‍ഗണന. 40 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടുതലും പ്രാധാന്യം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: