കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തിയ സ്വര്‍ണം ഒരാഴ്ചയായി തുടര്‍ച്ചയായി ഇടിയുകയാണ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയും പവന് 440 രൂപ കുറഞ്ഞ് 34,160 രൂപയും ആണ് ഇന്നത്തെ വില. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ 840 രൂപയാണ് പവന് കുറഞ്ഞത്.
ഒമ്പത് മാസത്തെ താഴ്ന്ന നിരക്കാണ് ഇപ്പോള്‍ സ്വര്‍ണ്ണത്തിന്റേത്. അന്തരാഷ്ട്ര വില 1720 ഡോളര്‍ വരെ താഴ്ന്ന ശേഷം 1932 ഡോളറിലാണിപ്പോള്‍. രൂപ കൂടുതല്‍ ദുര്‍ബലമായി 73.90 ലേക്കെത്തിയത് സ്വര്‍ണ വില കൂടുതല്‍ കുറയാതിരിക്കാനുള്ള കാരണമായി.
ഫെബ്രുവരി ഒന്നിന് രേഖപ്പെടുത്തിയ 36,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ വില. പിന്നീട് ചില ദിവസങ്ങളില്‍ സ്ഥിരത പ്രാപിച്ചതൊഴിച്ചാല്‍ തുടര്‍ച്ചയായി താഴേയ്ക്ക് പോയ സ്വര്‍ണത്തിന് ഈ മാസം മാത്രം 2640 രൂപയാണ് ഇടിഞ്ഞത്. സ്വര്‍ണ വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ ആഭരണ വാങ്ങലുകാര്‍ കാത്തിരിക്കുന്നത് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാര രംഗത്ത് ഇടിവിന് കാരണമായി. അത്യാവശ്യക്കാര്‍ ഒഴികെ ആരും ഇപ്പോള്‍ ആരും വാങ്ങുന്നില്ലെന്ന് സ്വര്‍ണ്ണ വ്യാപാരികള്‍ അറിയിച്ചു.
രാജ്യാന്തര വിപണിയില്‍ യു എസ് ട്രഷറി വരുമാനം ഉയര്‍ന്നതു മൂലം സ്വര്‍ണം നേരിടുന്ന ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. ഇന്നലെ ബോണ്ട് വരുമാനം ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തിയിരുന്നു. ഇതാണ് സ്വര്‍ണത്തിന്റെ തിളക്കം കെടുത്തുന്ന പ്രധാന കാരണം. നഷ്ട സാധ്യതയില്ലാത്ത യുഎസ് ബോണ്ട് വരുമാനം വര്‍ദ്ധിച്ചതോടെ സ്വര്‍ണത്തില്‍ നിന്നും ഓഹരിയില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് ബോണ്ടില്‍ നിക്ഷേപിക്കുന്ന സ്ഥിതിവിശേഷത്തിന്റെ സമ്മര്‍ദ്ദത്തിലാണ് മഞ്ഞ ലോഹവ്യാപാരം നടക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനം തുടങ്ങിയ ലോക്ഡൗണ്‍ ജൂലൈല്‍ അവസാനിക്കുമ്പോള്‍ സ്വര്‍ണ വില ഏതാണ്ട് പാരമ്യത്തിലേക്കെത്തുകയായിരുന്നു. വിപണികളെല്ലാം നിശ്ചലമാകുകയും വ്യാപാരങ്ങളെല്ലാം മന്ദീഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ വന്‍കിട കോര്‍പറേറ്റുകളടക്കം വലിയ തോതില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചത് സ്വര്‍ണ വില ഉയരുവാന് കാരണമായിരുന്നു. പകര്‍ച്ചവ്യാധി ലോക മെമ്പാടും പടര്‍ന്നത് ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണമായി. അതേസമയം ഇനിയൊരു തിരുത്തലിന് സാധ്യത കുറവാണെന്നും ചെറിയ ചാഞ്ചാട്ടത്തിന് ശേഷം സ്വര്‍ണ്ണത്തിന്റെ വിലവര്‍ധിക്കാന്‍ തന്നെയാണ് സാധ്യതയെന്നും പ്രവചനങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: