ചെറിയ ഒരു ഇടവേളയ്ക്കുശേഷം ഇസ്ലാമിക ഭീകരര്‍ സംസ്ഥാനത്ത് വീണ്ടും അഴിഞ്ഞാടാന്‍ തുടങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ്. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണനെ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ക്രിമിനല്‍ സംഘം മൃഗീയമായി കൊലപ്പെടുത്തിയ സംഭവം. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന ഒറ്റക്കാരണം മുന്‍നിര്‍ത്തിയാണ് ഈ അരുംകൊല നടത്തിയിരിക്കുന്നത്. വളരെ ആസൂത്രിതമാണ് കൊലപാതകമെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തം. ഇരുപത്തിയഞ്ചോളം വരുന്ന അക്രമി സംഘത്തില്‍പ്പെടുന്ന അധികമാളുകളും പ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. ആക്രമിക്കാനും കൊല നടത്താനുമുള്ള ഉദ്ദേശ്യത്തില്‍ ആയുധങ്ങളുമായി എത്തിയവരാണിവര്‍. വാഹനത്തില്‍ കൊണ്ടുവന്ന ആയുധങ്ങളുപയോഗിച്ചാണ് ഏകപക്ഷീയമായ ആക്രമണം നടത്തിയത്. കൊടുവാള് കൊണ്ടുള്ള വെട്ടേറ്റ് തല പിളര്‍ന്നാണ് നന്ദു മരിച്ചത്. നന്ദു എന്നു പേരുള്ള മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൈ അറ്റുപോയ നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരരാണ്. ഇതില്‍നിന്നുതന്നെ ഈ സംഘടനകളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പൈശാചികമായ കൊലപാതകം നടത്തിയിട്ടുള്ളതെന്ന് കരുതേണ്ടിയിരിക്കുന്നു.
ആക്രമണത്തിന്റെ സ്വഭാവവും ആയുധങ്ങള്‍ ഉപയോഗിച്ച രീതിയും കണക്കിലെടുക്കുമ്പോള്‍ ഇത് ഒറ്റപ്പെട്ട കൊലപാതകമല്ലെന്ന് ഉറപ്പാക്കാം. കൊലപാതകം നടത്താന്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ചവരാണ് അക്രമികള്‍. സമീപകാലത്ത് മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയതും, എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ ഒറ്റക്കുത്തിന് വകവരുത്തിയ രീതിയിലുള്ള കൊലപാതകമാണ് വയലാറിലും നടത്തിയിരിക്കുന്നത്. ഇരകളുടെ മരണം ഉറപ്പാക്കുന്ന രീതിയില്‍ നിരവധി ആക്രമണങ്ങള്‍ ഇസ്ലാമിക ഭീകരര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയിട്ടുണ്ട്. അന്യ പ്രദേശങ്ങളില്‍നിന്നുള്ളവരുടെ പങ്കാളിത്തവും, ആയുധം ശേഖരിച്ച രീതിയുമൊക്കെ കണക്കിലെടുക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മാറാട് കടപ്പുറത്ത് എട്ട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവമാണ് ഓര്‍മയില്‍ വരുന്നത്. മാറാടിലേതുപോലെ വയലാറിലും സമീപത്തെ ഒരു പള്ളിയിലാണത്രേ ആയുധങ്ങള്‍ ഒളിപ്പിച്ചത്. വളരെയധികം ആയുധങ്ങളാണ് അക്രമികള്‍ക്കുവേണ്ടി സംഭവസ്ഥലത്തെത്തിച്ചതെന്നാണ് വിവരം. ഇതില്‍നിന്ന് ഒരാള്‍ മാത്രമായിരുന്നില്ല ഭീകര സംഘത്തിന്റെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് കൂടുതല്‍ ജീവനുകള്‍ പൊലിയാതിരുന്നത്.
വയലാറിലേത് ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടമാണ്. ഇതിലേക്ക് വിരല്‍ചൂണ്ടുന്ന വേറെയും സംഭവങ്ങളുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം ചേളാരിയില്‍ 1921 ലെ മാപ്പിളലഹളയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ നടത്തിയ പ്രകടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ കൊണ്ടുപോകുന്ന ദൃശ്യം അവതരിപ്പിച്ചത്. അത്യന്തം പ്രകോപനപരമായ ഈ ദൃശ്യം പ്രാവര്‍ത്തികമാക്കുന്നതാണ് വയലാറില്‍ കണ്ടത്. ഇടതുപക്ഷഭരണത്തിന് കീഴില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്കും ഭീകരര്‍ക്കും ലഭിക്കുന്ന സംരക്ഷണവും പിന്തുണയുമാണ് ഇതിനിടയാക്കുന്നത്. രാജ്യവ്യാപകമായിത്തന്നെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി ഇസ്ലാമിക തീവ്രവാദികള്‍ കേരളത്തെ മാറ്റുകയാണ്. ഉത്തര്‍പ്രദേശിലെ കലാപത്തിന് ശ്രമിച്ചതിനാണ് സിദ്ദിഖ് കാപ്പനും കൂട്ടാളികളും പിടിയിലായത്. വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ച രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ അടുത്തിടെ പിടിയിലാവുകയുണ്ടായി. ചെന്നൈയിലും രണ്ട് തീവ്രവാദികളെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെല്ലാവരും മലയാളികളാണ്. പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും പോലുള്ള സംഘടനകളുമായി സിപിഎം രാഷ്ട്രീയ-തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടുന്നത് ആക്രമണത്തിനുള്ള പച്ചക്കൊടിയായാണ് തീവ്രവാദികള്‍ കാണുന്നത്. ഇതിന് അന്ത്യം കുറിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് സൈ്വരജീവിതം അസാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: