തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ ഭിന്നശേഷികാര്‍ക്ക് കോവിഡ് കാലത്ത് എങ്ങനെ കരുതല്‍ നല്‍കാന്‍ കഴിയും എന്നതിന്റെ ഓര്‍മപ്പെടുത്തലുമായി വീണ്ടും ‘നവ്യം’.
ഭിന്നേശഷിക്കാരായ കുട്ടികളുടെ കലാ പരിപാടികള്‍ കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന ‘നവ്യം 2021’ഓണ്‍ലൈന്‍ കലാ പരിപാടിയുടെ രണ്ടാം ഭാഗം അരങ്ങേറി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോയും അസോസിയേഷന്‍ ഫോര്‍ ദി ഇന്റലകച്വലി ഡിസേബള്‍ഡ് (എയ്ഡ്) ഉം സംയുക്തമായാണ് കലാ വിരുന്ന് ഒരുക്കിയത്.
ഗായിക കെ. എസ്. ചിത്ര,നടന്‍ ടോവിനോ തോമസ്, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി. വിജയന്‍, റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ കേരള ലക്ഷദ്വീപ് മേഖല അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി, റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ജോയിന്റ് ഡയറകടര്‍ ഡോ. നീതു സോന, സോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് (എയ്ഡ്) ന്റെ ചെയര്‍മാനായ റവ ഫാദര്‍ റോയ് മാത്യൂ വടക്കേല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രമുഖ മോട്ടിവേഷണല്‍എബിലിറ്റി ട്രെയിനര്‍ ബ്രഹ്മ നായകം മഹാദേവനും റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീനയും ചേര്‍ന്നാണ് പരിപാടി നിയന്ത്രിച്ചത്.

















