ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്നും 20 മില്യണ്‍ ഡോസ് കോവിഡ് വാക്സിന് വാങ്ങിക്കാന്‍ ഒരുങ്ങി ബ്രസീല്‍. ഭാരത ബയോടെക്കിന്റെ കൊവാക്സിന് വാങ്ങിക്കാനാണ് ബ്രസീലിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ബ്രസീല്‍ വ്യാഴാഴ്ച ഒപ്പുവെച്ച് കഴിഞ്ഞു.
കേന്ദ്ര മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. മെയ് മാസത്തിനുള്ളില്‍ ഈ മരുന്നുകള്‍ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ എട്ട് മില്യണ്‍ ഡോസ് വാക്സിന് മാര്‍ച്ച് മാസത്തോടെ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം 2,90,000 ഡോളറാണ് വാക്സിന്റെ വില.
ലോകത്തില്‍ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍.വ്യാഴാഴ്ച മാത്രം 1541 കോവിഡ് മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിനിടെ കോവിഡ് വാകിസിന് വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: