റാഞ്ചി: വ്യാജപേരിലും വ്യാജ വ്യക്തിത്വത്തിലും പത്തൊമ്പതുകാരിയായ ഹിന്ദു യുവതിയെ വഞ്ചിക്കാന്‍ എത്തിയ മുപ്പതുകാരന് പോലീസിന്റെ പിടിയിലായി. ടിപ്പു സുല്‍ത്താന്‍ എന്ന മുപ്പതുകാരനാണ് ആള്‍മാറാട്ടം നടത്തി ഹിന്ദുയുവതിയെ വിവാഹം കഴിക്കാനും ഇസ്ലാം മതം സ്വീകരിക്കാനും പ്രേരിപ്പിച്ചതിന് അറസ്റ്റിലായത്. തന്റെ പേര് സതീഷ് റായി എന്നും അവിവാഹിതനാണെന്നുമാണ് പെണ്‍കുട്ടിയോട് ടിപ്പു പറഞ്ഞത്. പെട്രോള്‍ പമ്പിന്റെ ഉടമയും ഹോര്‍ലിക്സിന്റെ ഡീലറുമാണെന്നുമായിരുന്നു അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. 30 കാരനായ ടിപ്പു സുല്‍ത്താന്‍ യഥാര്‍ത്ഥത്തില്‍ ഝാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ പലജോരി പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള ധവാന് റാംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. എന്നാല്‍ ധന്‍ബാദിലെ സതീഷ് റായിയാണെന്ന് നടിക്കുകയായിരുന്നു. ഇയാള്‍ ഏഴു വര്‍ഷം മുന്‍പ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
പാറ്റ്സിംല ഗ്രാമത്തിലെ 19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ 6 മാസം മുമ്പാണ് ടിപ്പു സുല്‍ത്താന്‍ ഒരു പ്രാദേശിക മാളില്‍ വച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സതീഷ് റായി എന്നാണ് പേരില്‍ വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമെന്ന് അറിയിച്ചപ്പോള്‍ നാട്ടുകാരാണ് തിരിച്ചറിയല്‍ രേഖകള്‍ ഏതെങ്കിലും ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ കള്ളം പൊളിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിര്‍ബന്ധിത മതപരിവാര്‍ത്തനവും ഇയാള്‍ ലക്ഷ്യമിട്ടുരുന്നെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് പോലീസിനു വിവരം ലഭിച്ചു. ലൗ ജിഹാദിന്റെ ഭീഷണി തടയാന്‍ ഝാര്‍ഖണ്ഡില്‍ നിയമമില്ലാത്തതിനാല്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട ഐപിസിയുടെ സെക്ഷന്‍ 417, ഐപിസി 376 വകുപ്പ് എന്നിവ പ്രകാരം ടിപ്പു സുല്‍ത്താനെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: