ന്യൂദല്‍ഹി: സമൂഹ മാധ്യമപ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ കമ്പനികളെ ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും അവര്‍ ഇന്ത്യയിലെ നിയമങ്ങളും ഭരണഘടനയും പാലിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.
വ്യാഴാഴ്ച സമൂഹമാധ്യമങ്ങളെയും ഒടിടി പ്ലാറ്റ്ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളെയും നിയന്ത്രിക്കുന്ന മാര്‍ഗ്ഗരേഖ പുറത്തിറങ്ങുന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ‘വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. സമൂഹമാധ്യമങ്ങള്‍ സാധാരണക്കാരെ ശക്തിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആ പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്യുന്നതും അധിക്ഷേപിക്കുന്നതും തടയുന്നതിനുള്ള സംവിധാനം അവര്‍ക്ക് വേണം,’ അദ്ദേഹം പറഞ്ഞു.
ഒരിക്കലും ഭാരതത്തിന്റെ അന്തസ്സിനെ ലംഘിക്കാന്‍ സമൂഹമാധ്യമങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെ ടൂള്‍കിറ്റ് കേസിലും കര്‍ഷകസമരത്തിന്റെ പേരിലും വിമര്‍ശിച്ച ആയിരത്തില്‍പ്പരം അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ ട്വിറ്റര്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മടിച്ച് മടിച്ചാണ് ഭാഗികമായി മരവിപ്പിക്കല്‍ നടപ്പാക്കിയത്. വിദേശസമൂഹമാധ്യമങ്ങളുടെ ഇത്തരം നടപടികള്‍ക്കെതിരെ അന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: