തിരുവനന്തപുരം: നമ്മുടെ സംസ്‌കാരത്തിനും വിജ്ഞാന പാരമ്പര്യത്തിനും നാം വേദകാലത്തെ ഋഷികളോട് വളരെയധികം കടപ്പെട്ടിരിക്കുന്നതായി ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. ഈ ഋഷികള്‍ കേവലം ജ്ഞാനികള്‍ മാത്രമല്ല, അവര്‍ വലിയ പരിഷ്‌കര്‍ത്താക്കളായി, കര്‍മ്മയോഗികളായും പ്രവര്‍ത്തിക്കുകയും ചെയ്തു. കര്‍മ്മയോഗികള്‍. അവര്‍ തങ്ങളുടെ അറിവും ആത്മീയ അനുഭവവും സമൂഹത്തിന്റെ നന്മയ്‌ക്കായി വിനിയോഗിച്ചു. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്ന ഒരു ചിട്ടയായ കൂട്ടായ മനുഷ്യജീവിതം അവര്‍ വിഭാവനം ചെയ്തു (സര്‍വ്വഭൂത ഹിതം). ആത്മീയ ഉള്ളടക്കമുള്ള മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പെരുമാറ്റച്ചട്ടം – ധര്‍മ്മ സങ്കല്‍പം അവര്‍ മുന്നോട്ട് വച്ചു. ഒന്നാമത് പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു വെങ്കയ്യ നായിഡു.
സാംസ്‌കാരിക നാഗരിക പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ ബൗദ്ധിക പാരമ്പര്യത്തിന് അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇന്ത്യയുടെ സാമൂഹ്യ സാഹചര്യങ്ങളുടെ പിന്തുണയാല്‍ നില കൊള്ളുന്ന ഈ സാംസ്‌കാരിക പൈതൃകം രാജ്യത്തിന്റെ വൈവിധ്യത്തിലും ഇന്ത്യയുടെ അടിസ്ഥാന ഐക്യത്തെ നിലനിര്‍ത്താന്‍ സഹായിച്ചു. 2003-ല്‍ യുണിസെഫ് ഇന്ത്യയുടെ വേദപാരമ്പര്യത്തെ മാനവികതയുടെ പൈതൃകമായി തിരഞ്ഞെടുത്തു.
പ്രൊഫ. എ എല്‍ ബാഷമിനെപ്പോലെയുള്ള പണ്ഡിതര്‍ ഇന്ത്യയുടേയും ഏഷ്യയുടെ തന്നെയും മതപരവും സാംസ്‌കാരികവുമായ ജീവിതത്തെ സ്വാധീനിച്ചതിന് പിന്നില്‍ സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട മഹാഭാരതം, രാമായണം എന്നീ ഹിന്ദു ചിന്താധാരയുടെ ശിലാഫലകങ്ങളായ രണ്ട് ഇതിഹാസങ്ങള്‍ക്ക് ആഴത്തിലുള്ള പങ്കുണ്ടെന്ന് അഭിപ്രായപ്പെടുന്നു. ഗംഗ, സരസ്വതി, കാവേരി, കൃഷ്ണ, ഗോദാവരി നദികളുടെ തീരങ്ങളില്‍ രൂപം കൊണ്ട ഇന്ത്യയുടെ ബൗദ്ധിക പാരമ്പര്യം അയ്യായിരത്തിലധികം വര്‍ഷങ്ങളായി ശോഭയോടെ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഉപനിഷത്ത്, ബുദ്ധമതം, ജൈനമതം എന്നീ ചിന്താധാരകളിലൂടെ പുഷ്പിച്ചു. വെങ്കയ്യ നായിഡു. പറഞ്ഞു.
സോപാനസംഗീതവും വേദമന്ത്രിങ്ങളും ഉയര്‍ന്ന ആത്മീയാന്തരീക്ഷത്തില്‍ പ്രൗഢസദസ്സിനെ സാക്ഷിയാക്കിയിരുന്നു ഉപരാഷ്‌ട്രപതിയുടെ പ്രഭാഷണം.
ബൗദ്ധിക പരിശുദ്ധിയും എളിമയും പാലിച്ചിരുന്ന ആളായിരുന്നു പി പരമേശ്വരെനെന്ന് അധ്യക്ഷം വഹിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ദേശീയതയാക്കായി ജീവിതം മാറ്റിവെച്ച് അദ്ദേഹം ഇന്ത്യന്‍ ബുദ്ധിജീവികള്‍ക്ക് മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു
പരമേശ്വര്‍ജിയുടെ ഛായാചിത്രം പ്രജ്ഞാ ഭാരതി ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അനാച്ഛാദനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു സ്വാഗതവും ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള നന്ദിയും പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: