കൊളംബോ: ഇന്ത്യയുമായുള്ള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ശ്രീലങ്ക. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ലമെന്റ് പ്രസംഗം ശ്രീലങ്കന്‍ സര്‍ക്കാര്‍ റദ്ദാക്കി. ഇമ്രാന്ഖാന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് ശ്രീലങ്കയിലെത്തിയത്. ലങ്കന്‍ പാര്‍ലമെന്റില്‍ ഇമ്രാന് ഇന്നു പ്രസംഗിക്കാന്‍ തയാറായിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
ചൈനയുടെ കടക്കെണിയില്‍ കുടുങ്ങിയെങ്കിലും കോവിഡ് വാക്സിന് വിതരണംചെയ്ത് രക്ഷകരായ ഇന്ത്യയുമായുള്ള ബന്ധമുലയാന്‍ ലങ്ക തയ്യാറല്ലെന്നും. ഇമ്രാന് ഖാന്റെ പാര്‍ലമെന്റ് പ്രസംഗം റദ്ദാക്കി ഇന്ത്യയുമായി ശ്രീലങ്ക വിയോജിപ്പുസാധ്യതയൊഴിവാക്കുന്നുവെന്നും കൊളംബോ ഗസറ്റില്‍ ദര് ജാവേജ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഞ്ചുലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് അടുത്തിടെ ഇന്ത്യ ശ്രീലങ്കയ്ക്ക് സൗജന്യമായി നല്‍കിയിരുന്നു. ഇമ്രാന് ഖാന് പ്രസംഗിക്കാന്‍ അവസരം നല്കിയാല് പാര്‍ലമെന്റില്‍ ഇന്ത്യക്കെതിരെ സംസാരിക്കുമെന്ന സൂചന ലഭിച്ചിരുന്നു. ഇതു ഭാരതവുമായുള്ള തങ്ങളുടെ ബന്ധം ഉലയാന്‍ കാരണമാകുമെന്നു കണ്ടാണ് പ്രസംഗിക്കാന്‍ അനുമതി നല്‍കാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: