മൈനാഗപ്പള്ളി: തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ശതാബ്ദിയുടെ നിറവിലെത്തിയ ചിത്തിരവിലാസം ഗവ. ലോവര്‍ പ്രൈമറി സ്കൂളിന് പുത്തന്‍കെട്ടിടം. 30 ലക്ഷം രൂപ ചെലവിട്ടാണിത്. 1921 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാളിന്റെ ജന്മദിനസമ്മാനമായി രാജകല്‍പ്പനയിലൂടെ അനുവദിച്ച സ്കൂളാണിത്.
മൈനാഗപ്പള്ളി പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ സ്കൂള്‍ എന്ന ഖ്യാതിയും ചിത്തിരവിലാസം എന്‍പി സ്കൂളിന് സ്വന്തം. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം അനില്‍ എസ്. കല്ലേലിഭാഗം, ഗ്രാമപഞ്ചായത്തംഗം ആര്.ബിജുകുമാര്‍, എസ്എംസി ചെയര്മാന് ഷാലിന്‍ ഷംസുദ്ദീന്, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, മുന്‍ജില്ലാ പഞ്ചായത്തംഗം ശ്രീലേഖാ വേണുഗോപാല്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ, എസ്സിവിയുപിഎസ് മാനേജര്‍ കല്ലട ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: