തൃശൂര്‍: കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടും എല്‍ഡിഎഫ് ഭരണസമിതി വേണ്ടത്ര രീതിയില്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ആരോപണം. മഴയില്ലാത്ത ഈ സമയത്ത് പോലും കോര്‍പറേഷന്‍ മെയിന്‍ ഓഫീസിലടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമാണ് ഡെങ്കിപ്പനി പിടിപ്പെട്ടിട്ടുള്ളത്.
കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ കെടുകാര്യസ്ഥതയാണെന്ന് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം പരാതിപ്പെടുന്നു. കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ ജീവനക്കാര്‍ക്ക് ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച സാഹചര്യം കൗണ്‍സില്‍ അറിയാതെ മൂടിവെച്ചെന്ന് പരാതിയുണ്ട്. വിഷയം കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചപ്പോള്‍ എന്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോര്‍പ്പറേഷന്‍ ഓഫീസിനകത്ത് നടത്തിയിട്ടുള്ളതെന്ന് മേയര്‍ക്കോ, സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കോ വിശദീകരിക്കാന്‍ കഴിഞ്ഞില്ല.
തൃശൂര്‍ നഗരത്തില്‍ കൊതുക് ശല്യം രൂക്ഷമായി വര്‍ധിച്ചിട്ടും ഡിവിഷന്‍ തലത്തില്‍ അത് പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നില്ലെന്ന് നഗരവാസികള്‍ കുറ്റപ്പെടുത്തി. വിഷയം മൂടിവെയ്‌ക്കാനുള്ള ശ്രമമാണ് കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാരേയും ജനങ്ങളേയും ബാധിക്കുന്ന ഗുരുതരമായ ഒരു വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു മറുപടി പോലും ഉണ്ടായില്ലെന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ നടപടിയാണെന്ന് നഗരവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: