ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോണുകള്ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്ത്രീകളെ അധിക്ഷേപിക്കുന്ന ഉള്ളടക്കങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണം. വ്യക്തികളുടെ പരാതികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ പരിഹാരം കാണാന്‍ പരാതി പരിഹാസ സെല്‍ രൂപീകരിക്കണെന്നും കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ്രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
ഒടിടി പ്ലാറ്റുഫോമുകള്‍ക്കും പുതിയ നിര്‍ദേശങ്ങളുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് അനുസരിച്ചാകണം ഒടിടി പ്ലാറ്റുഫോമുകള്‍ പ്രവര്‍ത്തിക്കാനെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഹനിക്കുന്ന എന്തും സമൂഹമാധ്യമത്തില്‍ കുറിക്കുന്നത് വിലക്കുന്ന തരത്തില്‍ കോഡ് ഓഫ് എത്തിക്സ് നിലവില്‍ വരും. ഇതിനായി നിരവധി മന്ത്രാലയങ്ങള്‍ ഒന്നിക്കും. ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍, ഒടിടി പ്ലാറ്റ്ഫോമുകള് എന്നിവ എങ്ങനെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ ഭാഗമാകുന്നതെന്നു വ്യക്തമാക്കുന്ന നിയമത്തിന്റെ പേര് ദി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഗൈഡ്ലൈന്‍സ് ഫോര്‍ ഇന്റര്‍മീഡിയറീസ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ്, 2021 എന്നാണ്.
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനം ഒരുക്കും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകണം പ്രവര്‍ത്തനം.സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയരുന്നുണ്ടെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. നഗ്നത, സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിവ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം, പ്രചരിക്കുന്ന വാര്‍ത്തകളുടെ ഉടവിടം കണ്ടെത്തണം,പരാതി പരിഹാര ഉദ്യോഗസ്ഥന് ഇന്ത്യയില്‍ താമസിക്കണം, ഒടിടി ഡിജിറ്റല്‍ ന്യൂസ് മീഡിയ എന്നിവ അവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം, ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിവരങ്ങള്‍ തേടും, രജിസ്ട്രേഷന് നിര്‍ബന്ധമാക്കില്ല, ഒടിടി പ്ലാറ്റ്ഫോമുകളില്‍ സ്വയം നിയന്ത്രണം വേണം മാര്‍ഗനിര്‍ദേശങ്ങള്‍ മൂന്നു മാസത്തിനകം നടപ്പാക്കുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കറും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: