തിരുവനന്തപുരം: വയനാട് എംപി മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയത് യുട്യൂബ് വീഡിയോ ഷൂട്ടിങ്ങിനായി. രാഹുലിന്റെ കടലിലെ വീഡിയേ ഷൂട്ട് ചെയ്യാനായി പ്രമുഖരായ ബ്ലോഗര്‍മാരെയും ബോട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെടുത്തിയിരുന്നു. കോട്ടയം സ്വദേശിയും ഫിഷിങ് ഫ്രീക്സ് എന്ന യുട്യൂബ് ചാനലിന്റെ ഉടമയായ ജിബിനാണ് രാഹുലിന്റെ കടലിലെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാനായി ബോട്ടില്‍ ഉണ്ടായിരുന്നത്. തങ്കശേരിയില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോകുന്നത് ഷൂട്ട് ചെയ്യാനായി യുട്യൂബര്‍മാരെ രാഹുല്‍ ഗാന്ധി തിരക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണ് ജിബിനെ ഷൂട്ട് ചെയ്യാനായി ബോട്ടില്‍ എത്തിക്കുന്നത്.
കഴിഞ്ഞ മാസം തമിഴ്നാട് സന്ദശിക്കാനെത്തിയ രാഹുല്‍ പ്രസിദ്ധമായ വില്ലേജ് കുക്കിങ് ചാനലിനുവേണ്ടിയും അഭിനയിച്ചിരുന്നു. രാഹുലിന്റെ ‘തൈര്, വെങ്കായം, കല്ലുപ്പ്’ ഡയലോഗുകള്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇത് അഭിമാനമായികണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസും രാഹുലിനെ പുതിയ വേഷം കെട്ടിച്ചത്. രാഹുല്‍ കടലിലേക്ക് സഞ്ചരിച്ച ബോട്ടിലും അകമ്പടിയായി പോയ ബോട്ടിലും ക്യാമറകള്‍ സജീകരിച്ചിരുന്നു.
കടലിലെ രാഹുല്‍ ഗാന്ധിയുടെ യുട്യൂബ് ഷൂട്ടിനെ കുറിച്ച് വലിയ പ്രാധാന്യമാണ് മലയാള മാധ്യമങ്ങള്‍ നല്‍കിയത്. ‘ഞങ്ങള്‍ ഇന്ന് കടലില്‍ പോയി വല വിരിച്ചു. ഞാന്‍ കരുതിയത് ഒരുപാട് മല്‍സ്യങ്ങള്‍ ലഭിക്കുമെന്നാണ്. പക്ഷേ, വല വലിച്ചപ്പോള്‍ അതില്‍ വളരെ കുറച്ച് മല്സ്യമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ നേരിട്ടു മനസിലാക്കി നിങ്ങള്‍ നേരിടുന്ന പ്രശ്നം. ഞാന്‍ ഇന്ന് മാത്രമാണ് ഇത് നേരിട്ടുകണ്ടത്. എന്നാല്‍ നിങ്ങള്‍ എന്നും ഇത് അനുഭവിക്കുന്നു’ എന്നാണ് കടലിലെ യാത്രയെക്കുറിച്ച് രാഹുല്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: