പാമ്പാടി: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന പദ്ധതികളുമായി പാമ്പാടി ഗ്രാമപഞ്ചായത്തില്‍ 24.5 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഡാലി റോയിയുടെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി ഹരികുമാര്‍ ബജറ്റ് അവതരിപ്പിച്ചു.
പാമ്പാടിയിലെ എല്ലാ സര്‍ക്കാര്‍ ആഫീസുകളും ഒരു കുടക്കീഴിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തില്‍ മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ത്ഥ്യമാക്കുന്നതിന് ബജറ്റ് മുന്‍ഗണന നല്കുന്നു. പാമ്പാടി കാളച്ചന്തയില്‍ കുട്ടികള്‍ക്കായി ഒരു പാര്‍ക്ക്, പാമ്പാടി ബസ്സ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് സെന്റര്‍ എന്നീ പദ്ധതികളും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ഗ്യാസ്/വൈദ്യുതി ശ്മശാനം സ്ഥാപിക്കും. ബാലസഭകള്‍ക്ക് 40000 രൂപയും എല്‍പി സ്ക്കൂളുകള്‍ക്ക് പ്രഭാത ഭക്ഷണത്തിന് 2 ലക്ഷവും വകയിരുത്തപ്പെട്ടു.
എക്സൈസ് ഓഫീസിന് സ്ഥലം വാങ്ങാന്‍ 15 ലക്ഷം, അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങാന്‍ 10 ലക്ഷം, മൃഗാശുപത്രിയുടെ അടിസ്ഥാന വികസനത്തിന് 10 ലക്ഷവും കൂടാതെ ഫയര്‍ഫോഴ്സിന് സ്ഥലം കണ്ടെത്തി കെട്ടിടംപണിയാനും ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്. കാര്‍ഷികമേഖലയുടെ സമുദ്ധാരണവും ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: