ലക്നൗ: ‘കേരളത്തിലെ ജനങ്ങള്‍ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമുള്ളവരാണ്’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് അമേഠിയിലെ ജനങ്ങള്‍. 15 വര്‍ഷം അമേഠിയുടെ എംപിയായിരുന്നിട്ടും മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്ന് ആളുകള്‍ കറ്റപ്പെടുത്തി. അമേഠിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെയല്ല, സ്മൃതി ഇറാനിയെയാണ് തെരഞ്ഞെടുത്തത്, ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തതാണ് കാരണമെന്ന് ഒരാള്‍ ചൂണ്ടാക്കിട്ടി. രാഹുല്‍ ഗാന്ധി ചെയ്തതിനേക്കാൾ കൂടുതല്‍ കാര്യങ്ങള്‍ സ്മൃതി ഇറാനി ജയിച്ചശേഷം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരാള്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊട്ടിത്തെറിച്ചു. രാഹുലിനെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ചശേഷം പ്രസ്താവന കാര്യമായി എടുക്കുന്നില്ലെന്നും പറഞ്ഞു. സ്മൃതി ഇറാനിയെ തെരഞ്ഞെടുക്കുന്നതില്‍ അമേഠിയിലെ ജനങ്ങള്‍ സമര്ത്ഥരായിരുന്നുവെന്നും റായ്ബറേലിയിലെ വോട്ടര്‍മാര്‍ ഇതുതന്നെ ചെയ്യുമെന്നും സോണിയാ ഗാന്ധിയെ ചവിട്ടിപുറത്താക്കുമെന്നും ഇയാള്‍ പ്രതികരിച്ചു.
രാഹുലിന്റെ കുടുംബത്തിന് മുഴുവന്‍ ഒരുപാട് അവസരങ്ങള്‍ നല്‍കിയെന്നും അതിനുശേഷവും പരസ്യമായി അപമാനിക്കുകയാണെന്നും വേറൊരാള് ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം റാലിയെ അഭിസംബോധന ചെയ്ത് തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു:’ ഞാന്‍ കഴിഞ്ഞ 15 വര്‍ഷമായി വടക്ക് എംപിയായിരുന്നു. വ്യത്യസ്ത രാഷ്ട്രീയവുമായി ഇടപഴകി. കേരളത്തിലേക്ക് വരുമ്പോള്‍ പുതിയൊരു അനുഭവമായിരുന്നു. ജനങ്ങള്‍ വിഷയങ്ങളില്‍ താത്പര്യമുള്ളവരെന്ന് എനിക്ക് മനസിലായി. വെറും പുറമേയല്ല, അവര്‍ വിഷയങ്ങളിലേക്ക് ആഴത്തില്‍ പോകുന്നു’.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ എല്ലാ ഇന്ത്യക്കാരും അപലപിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ‘അമേഠിയിലെ ജനങ്ങളെയും വോട്ടര്‍മാരെയും അപമാനിക്കുക മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ വിദ്വേഷ, പ്രതികാര രാഷ്ട്രീയം ചെയ്തത്, തെക്കും വടക്കേ ഇന്ത്യയുമായും ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നു. എല്ലാ ഇന്ത്യക്കാരും അപലപിക്കണം’- സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: