വാഷിങ്ടന്‍ ഡിസി: പ്രസിഡന്റ് ജോ ബൈഡന് – കമല ഹാരിസ് ടീം മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായി നിയമിക്കുന്നതിന് നാമനിര്‍ദേശം ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ നീരാ ടണ്ടന്റെ കണ്‍ഫര്‍മേഷനെ യുഎസ് സെനറ്റില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ ജോ മാന്ചിന് (വെസ്റ്റ് വെര്‍ജിനിയ) പരസ്യമായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ സെനറ്റ് കടമ്പ കടക്കുക എളുപ്പമല്ലെന്നു മനസിലാക്കിയ ഡമോക്രാറ്റിക് നേതാക്കള്‍ ഇവര്‍ക്കു പകരം ഷലാന്റാ യങ്ങിനെ അതേ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുത്തി.
50- 50 എന്ന തുല്യ ശക്തിയില്‍ ഇരുപാര്‍ട്ടികളും സെനറ്റില്‍ അണിനിരക്കുമ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ എതിര്‍ത്താല്‍ കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിനു നീരയെ വിജയിപ്പിക്കാനാവില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ഒരു സെനറ്ററെ അടര്‍ത്തിയെടുക്കുക ഈ വിഷയത്തില്‍ അത്ര എളുപ്പമല്ല. നീര ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശം ഇരുപാര്‍ട്ടികളുടെയും അപ്രീതിക്ക് കാരണമായിരുന്നു.
ഷലാന്റിയെ നോമിനേറ്റ് ചെയ്താല്‍ ഇതേ സ്ഥാനത്തെത്തുന്ന ആദ്യ ബ്ലാക്ക് വനിത എന്ന ബഹുമതിയും ഇവര്‍ക്ക് ലഭിക്കും. ഇവരെ നീരയുടെ കീഴില്‍ ഡപ്യൂട്ടി ഡയറക്ടറായി നിയമിക്കുന്നതിനു ബൈഡന് തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: