മോസ്കോ: ലോകത്താദ്യമായി പക്ഷിപ്പനിക്ക് കാരണമാകുന്ന H5N8 വകഭേദം മനുഷ്യരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റഷ്യയിലെ ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകാരോഘ്യസംഘടനയെ വിവരം ധരിപ്പിച്ചതായി മുതിര്‍ന്ന ആരോഗ്യപ്രവര്‍ത്തക അന്ന പൊപോവ അറിയിച്ചു.
അതെ സമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുമോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങളില്‍ ഒന്നായ H5N8 പക്ഷികളില്‍ മാരകമായതും ഉയര്‍ന്ന രോഗവ്യാപന സാധ്യത ഉണ്ടെങ്കിലും മനുഷ്യരില്‍ ആദ്യമായാണ് അണുബാധ കണ്ടെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാന്‍ സാധ്യത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ പഠനം ആരംഭിച്ചതായി അന്ന പൊപോവ പറഞ്ഞു.
അതെ സമയം രോഗം സ്ഥിരീകരിച്ച ജീവനക്കാരില്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ പ്രകടമല്ല. രോഗത്തിന് കാരണമാകുന്ന വൈറസിന് ജനിതകവ്യതിയാനം സംഭവിക്കാനും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുമുള്ള അപകടസാധ്യത നിലനില്‍ക്കുന്നതായും അന്ന പൊപോവ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: