ചണ്ഡിഗഡ്: കഴിഞ്ഞമാസം ചെങ്കോട്ടയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസ് പ്രതിചേര്‍ത്ത അധോലോക നേതാവ് ലഖ സിധാന പഞ്ചാബിലെ മെഹ്രാജ് ഗ്രാമത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ജന്മനാടാണിത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരെ പിന്തുണച്ചും പൊലീസ് പിടികൂടിയവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു സിധാന തന്നെ റാലിക്ക് ആഹ്വാനം ചെയ്തത്.
പഞ്ചാബില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസ് എത്തിയാല്‍ ഗ്രാമവാസികള്‍ അവരെ വളയുമെന്ന് സിധാന പറഞ്ഞു. സിധാനയെ പിടികൂടാന്‍ ദല്‍ഹി പൊലീസ് സംസ്ഥാന അതിര്‍ത്തി കടന്നെത്തിയേക്കുമെന്ന അഭ്യുഹങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇയാള്‍. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ ഇടനിലക്കാരെ അക്രമത്തിന് പ്രേരിപ്പിച്ചത് സിധാന എന്നറിയപ്പെടുന്ന ലഖ്ബീര്‍ സിംഗ് ആണെന്നാണ് ദല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍.
സമരം ചെയ്യുന്ന ഇടനിലാക്കാര്‍ക്ക് പിന്തുണയുമായി ഇന്ന് ഭട്ടിന്‍ഡ ജില്ലയിലെ മെഹ്രാജ് ഗ്രാമത്തില്‍ അണിനിരക്കാന്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് വിഡിയോയില്‍ സിധാന ആഹ്വാനം ചെയ്തിരുന്നു. കൊലപാതകം ഉള്‍പ്പെടെ പത്തു കേസുകളിലെങ്കിലും പ്രതിയാണ് ഇയാള്‍. ദല്‍ഹി പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യപിച്ച സാഹചര്യത്തില്‍ സിധാന ഇന്നത്തെ റാലിയില്‍ എത്തുമോയെന്ന് സംശയമുണ്ടായിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: